Join Whatsapp Group. Join now!
Aster mims 04/11/2022

Meet | മുസ്ലിം ലീഗ് ജില്ലാ സമ്മേളനം: യുവജന - വിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചു

Muslim League District Conference: Youth-student meet held, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) ഏഴരപതിറ്റാണ്ടിന്റെ അഭിമാനം എന്ന പ്രമേയത്തില്‍ മുസ്ലിം ലീഗ് നടത്തിയ മെമ്പര്‍ഷിപ് കാംപയിന്റെ ഭാഗമായുള്ള ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് യുവജന വിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചു. കാസര്‍കോട് മുനിസിപല്‍ കോണ്‍ഫറണ്‍സ് ഹോളില്‍ നടന്ന സംഗമം മുസ്ലിം യൂത് ലീഗ് സംസ്ഥാന ട്രഷറര്‍ പി ഇസ്മാഈല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട് സ്വാഗതം പറഞ്ഞു.
      
Latest-News, Kerala, Kasaragod, Top-Headlines, Muslim-league, MSF, MSF-meet, Muslim-Youth-League, Political-News, Politics, Conference, District-Conference, Muslim League District Conference: Youth-student meet held.

മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടി അഹ്മദ് അലി, ജില്ലാ ആക്ടിംഗ് പ്രസിഡന്റ് വികെപി ഹമീദലി, ജെനറല്‍ സെക്രടറി എ അബ്ദുര്‍ റഹ്മാന്‍, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, എകെഎം അശ്റഫ് എംഎല്‍എ, കെ മുഹമ്മദ് കുഞ്ഞി, അസീസ് മരിക്കെ, വിപി അബ്ദുല്‍ ഖാദര്‍, പിഎം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള, അശ്റഫ് എടനീര്‍, കെപി മുഹമ്മദ് അശ്റഫ്, ഇര്‍ശാദ് മൊഗ്രാല്‍, എംബി ശാനവാസ്, എംസി ശിഹാബ് മാസ്റ്റര്‍, എംഎ നജീബ്, എ മുക്താര്‍, ഹാരിസ് തായല്‍, റഫീഖ് കേളോട്ട്, നൂറുദ്ദീന്‍ ബെളിഞ്ച, നവാസ് കുഞ്ചാര്‍, ത്വാഹ തങ്ങള്‍, അശ്റഫ് ബോവിക്കാനം, ശഹാന കുണിയ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Muslim-league, MSF, MSF-meet, Muslim-Youth-League, Political-News, Politics, Conference, District-Conference, Muslim League District Conference: Youth-student meet held.
< !- START disable copy paste -->

Post a Comment