Join Whatsapp Group. Join now!
Aster mims 04/11/2022

Govt Order | 2014ലെ തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് സര്‍ക്കാര്‍ വഖഫ് ബോര്‍ഡിന് കൈമാറിയ 123 സ്വത്തുക്കള്‍ മോഡി സര്‍ക്കാര്‍ തിരിച്ചെടുത്തു

Modi govt takes back 123 properties,gifted by the Congress govt to the Waqf Board before 2014elections, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്
ന്യൂഡെല്‍ഹി: (www.kasargodvartha.com) വഖഫ് ബോര്‍ഡിന് കൈമാറിയ ഡെല്‍ഹിയിലെ 123 സ്വത്തുക്കള്‍ക്ക് പുറത്ത് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം നോട്ടീസ് പതിച്ചു, അവ ഇനി ഡല്‍ഹി വഖഫ് ബോര്‍ഡിന്റെ സ്വത്തുകളായി കണക്കാക്കില്ലെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു.
        
Latest-News, National, Top-Headlines, New Delhi, Political-News, Politics, Controversy, Congress, BJP, Government, Allegation, Election, Report, Delhi Waqf Board, Amanatullah Khan, Modi Government, Modi govt takes back 123 properties, gifted by the Congress govt to the Waqf Board before the 2014 elections, Amanatullah Khan cries foul.

ഈ സ്വത്തുക്കളില്‍ മസ്ജിദുകള്‍, ദര്‍ഗകള്‍, ഒരു ഖബറിടം എന്നിവ ഉള്‍പ്പെടുന്നു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരാണ് ഈ സ്വത്തുക്കള്‍ ഡെല്‍ഹി വഖഫ് ബോര്‍ഡിന് നല്‍കിയത്. വിശ്വഹിന്ദു പരിഷത്ത് വസ്തുക്കളുടെ പ്രമുഖ സ്ഥലങ്ങളെ കുറിച്ച് ആശങ്ക ഉന്നയിക്കുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ഏകാംഗ കമ്മിറ്റിയും ഡല്‍ഹി ഹൈക്കോടതിയിലെ മുന്‍ ജഡ്ജിയും വിരമിച്ച എസ്ഡിഎമ്മും അടങ്ങുന്ന രണ്ട് അംഗ കമ്മിറ്റിയും ഉള്‍പ്പെടെ രണ്ട് കമ്മിറ്റികള്‍ രൂപീകരിച്ചിരുന്നു. ഡല്‍ഹി വഖഫ് ബോര്‍ഡിന് വാദം ഉന്നയിക്കാന്‍ അവസരം നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ നിശ്ചിത സമയത്തിനുള്ളില്‍ അത് ചെയ്തില്ലെന്നും രണ്ടംഗ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. തല്‍ഫലമായി, 123 വസ്തുവകകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളില്‍ നിന്നും ബോര്‍ഡ് ഒഴിവാക്കപ്പെട്ടുവെന്നാണ് അധികൃതര്‍ പറയുന്നത്.

പ്രസ്തുത 123 വസ്തുവകകളുടെ ഭൗതിക പരിശോധന നടത്താനും സമിതി ശുപാര്‍ശ ചെയ്തു. '123 വഖഫ് സ്വത്തുക്കളില്‍ ഞങ്ങള്‍ ഇതിനകം കോടതിയില്‍ വാദം ഉയര്‍ത്തിയിട്ടുണ്ട്, ഞങ്ങളുടെ റിട്ട് പെറ്റീഷന്‍ നമ്പര്‍ 1961/2022 ഹൈക്കോടതിയില്‍ തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്നു. ചിലര്‍ അതിനെ കുറിച്ച് നുണ പ്രചരിപ്പിക്കുകയാണ്, ഇതിന്റെ തെളിവ് നിങ്ങളുടെ എല്ലാവരുടെയും മുന്നിലുണ്ട്', സംഭവവികാസത്തെത്തുടര്‍ന്ന്, എഎപി നേതാവ് അമാനത്തുള്ള ഖാന്‍ ട്വീറ്റ് ചെയ്തു. വഖഫ് ബോര്‍ഡിന്റെ സ്വത്തുക്കളില്‍ ഒരുതരത്തിലുള്ള കൈയേറ്റവും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഡല്‍ഹി വഖഫ് ബോര്‍ഡ് ഭവന, നഗരകാര്യ മന്ത്രാലയത്തിന് ഔദ്യോഗിക കത്ത് എഴുതുകയും രണ്ടംഗ കമ്മിറ്റി രൂപീകരണത്തെ ചോദ്യം ചെയ്യുകയും ചെയ്തു. 2014-ലാണ് അന്നത്തെ യുപിഎ സര്‍ക്കാര്‍ വഖഫ് ബോര്‍ഡിന് സ്ഥലം കൈമാറാനുള്ള സുപ്രധാന തീരുമാനം എടുത്തത്. തുടര്‍ന്ന് ഇന്ദ്രപ്രസ്ഥ വിശ്വഹിന്ദു പരിഷത്ത് സര്‍ക്കാര്‍ വിജ്ഞാപനത്തെ ചോദ്യം ചെയ്തു. അതേ വര്‍ഷം തന്നെ ബന്ധപ്പെട്ടവരുടെ പരാതികള്‍ കേട്ട് തീരുമാനമെടുക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട് ഡല്‍ഹി കോടതി ഉത്തരവ് പുറപ്പെടുവിച്ചു.

രണ്ട് വര്‍ഷത്തിന് ശേഷം 2016-ല്‍ ഈ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്രം ഏകാംഗ സമിതി രൂപീകരിച്ചു. 2017ല്‍ ഏകാംഗ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മറ്റൊരു കേസില്‍ 2017ല്‍ മാത്രമാണ് സ്വത്ത് കൈമാറ്റത്തെക്കുറിച്ച് അറിഞ്ഞതെന്ന് വഖഫ് ബോര്‍ഡ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. അതിനുശേഷം, 2018 ഓഗസ്റ്റില്‍, 123 സ്വത്തുക്കളുടെ വിധി തീരുമാനിക്കാന്‍ കേന്ദ്രം രണ്ട് അംഗ കമ്മിറ്റിക്ക് രൂപം നല്‍കി. ഏകാംഗ സമിതി റിപ്പോര്‍ട്ട് ഒരിക്കലും പരസ്യമാക്കിയിട്ടില്ലെന്നും സ്വത്തുക്കളുടെ നില പുനഃപരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി രണ്ട് അംഗ സമിതിയെ നിയോഗിച്ചുവെന്നും ഡല്‍ഹി വഖഫ് ബോര്‍ഡ് ആരോപിച്ചിരുന്നു.

ഏകാംഗ സമിതിയുടെ റിപ്പോര്‍ട്ട് അനിശ്ചിതത്വത്തിലാണെന്നും അതിനാലാണ് രണ്ടംഗ സമിതിക്ക് രൂപം നല്‍കിയതെന്നും കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ പ്രസ്തുത റിപ്പോര്‍ട്ട് ഡല്‍ഹി വഖഫ് ബോര്‍ഡുമായി പങ്കിടാന്‍ വിസമ്മതിച്ചു. 2021 നവംബറില്‍, തര്‍ക്കത്തിലുള്ള സ്വത്തുക്കളുമായി ബന്ധപ്പെട്ട് പൊതുജന പ്രാതിനിധ്യം ആവശ്യപ്പെട്ട് ഡല്‍ഹി ഡെവലപ്മെന്റ് അതോറിറ്റി (ഡിഡിഎ) ഒരു പൊതു വിജ്ഞാപനം പുറത്തിറക്കി. 2022 മാര്‍ച്ചില്‍, ഡല്‍ഹി വഖഫ് ബോര്‍ഡ് കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായില്ല.

Keywords: Latest-News, National, Top-Headlines, New Delhi, Political-News, Politics, Controversy, Congress, BJP, Government, Allegation, Election, Report, Delhi Waqf Board, Amanatullah Khan, Modi Government, Modi govt takes back 123 properties, gifted by the Congress govt to the Waqf Board before the 2014 elections, Amanatullah Khan cries foul.
< !- START disable copy paste -->

Post a Comment