city-gold-ad-for-blogger

Court Verdict | ബിജെപി എംഎല്‍എ കുമാര സ്വാമിക്ക് ചെക് കേസില്‍ 4 വര്‍ഷം തടവ്

മംഗ്‌ളുറു: (www.kasargodvartha.com) വിവാദങ്ങളുടെ തോഴനായ ബിജെപി എംഎല്‍എക്ക് ചെക് കേസില്‍ തടവുശിക്ഷ. മുഡിഗരെ മണ്ഡലം പ്രതിനിധീകരിക്കുന്ന എംപി കുമാരസ്വാമിക്കാണ് മുഡിഗരെ പ്രത്യേക കോടതി തിങ്കളാഴ്ച നാലു വര്‍ഷം തടവ് വിധിച്ചത്. ഹൂവപ്പ ഗൗഡ എന്നയാളില്‍ നിന്ന് എംഎല്‍എ 1.35 കോടി രൂപ കടം വാങ്ങിയിരുന്നുവെന്നും ഇത്രയും തുകക്കുള്ള എട്ട് ചെകുകള്‍ ഗൗഡക്ക് കൈമാറുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
         
Court Verdict | ബിജെപി എംഎല്‍എ കുമാര സ്വാമിക്ക് ചെക് കേസില്‍ 4 വര്‍ഷം തടവ്

എന്നാല്‍ ചെകുകള്‍ എല്ലാം അകൗണ്ടില്‍ പണമില്ലാത്തതിനാല്‍ മടങ്ങിയെന്നാണ് പരാതി. ഇതേത്തുടര്‍ന്ന് ഗൗഡ എട്ട് കേസുകള്‍ ഫയല്‍ ചെയ്യുകയായിരുന്നു. ഓരോ കേസിന് ആറു മാസം എന്ന നിലയിലാണ് നാലു വര്‍ഷം ശിക്ഷ എന്ന് ജഡ്ജ് ജെ പ്രീത് വിധിയില്‍ പറഞ്ഞു. നിയമസഭയിലും പുറത്തും വിവാദങ്ങള്‍ സൃഷ്ടിച്ച എംഎല്‍എയാണ് കുമാര സ്വാമി.

പ്രളയ ദുരിതാശ്വാസ തുക അനുവദിക്കുന്നതില്‍ തന്റെ മണ്ഡലത്തെ അവഗണിക്കുന്നു എന്നാരോപിച്ച് നിയമസഭ സമ്മേളിച്ച വേളയില്‍ മുഖ്യമന്ത്രിക്കെതിരെ പ്ലകാര്‍ഡേന്തി സഭാ പടവില്‍ നടത്തിയ ഒറ്റയാന്‍ സമരം വിവാദം ഉയര്‍ത്തിയിരുന്നു. പ്രളയക്കെടുതി സംബന്ധിച്ച് തന്നെ മൊബൈല്‍ ഫോണില്‍ വിളിച്ച കര്‍ഷകനോട് അസഭ്യം പറഞ്ഞത് മറ്റൊരു വിവാദമായി.
     
Court Verdict | ബിജെപി എംഎല്‍എ കുമാര സ്വാമിക്ക് ചെക് കേസില്‍ 4 വര്‍ഷം തടവ്

Keywords:  Latest-News, National, Top-Headlines, Karnataka, Mangalore, Court-Order, Court, Verdict, BJP, MLA Kumaraswamy, MLA Kumaraswamy sentenced to 4 yrs in prison in cheque bounce case.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia