Join Whatsapp Group. Join now!
Aster mims 04/11/2022

Police Booked | 'പ്രായപൂർത്തിയാകാത്ത കുട്ടി ഓടിച്ച സ്‌കൂടറിന്റ പിറകിലിരുന്ന് യാത്ര'; സഹോദരിക്കെതിരെ കേസ്; കയ്യോടെ പൊക്കിയത് വാഹനപരിശോധനയ്ക്കിടെ

Minor girl rides scooter; Sister booked#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബേഡകം: (www.kasargodvartha.com) പ്രായപൂർത്തിയാകാത്ത കുട്ടി ഓടിച്ച സ്‌കൂടറിന്റ പിറകിലിരുന്ന് യാത്ര ചെയ്ത സഹോദരിക്കെതിരെ കേസ്. ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ ധന്യ (25) ക്കെതിരെയാണ് ബേഡകം പൊലീസ് കേസെടുത്തത്. ബുധനാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം.

Latest-News, Kerala, Top-Headlines, Police, Case, Bedakam, Scooter, Sisters, Driver, Kasaragod, Minor girl rides scooter; Sister booked.

ബന്തടുക്കയിൽ നിന്നും കോളിച്ചാൽ ഭാഗത്തേക്ക് സ്‌കൂടറിൽ പോവുകയായിരുന്ന കുട്ടിയേയും പിറകിലിരുന്ന സഹോദരിയെയും ബേഡകം എസ്ഐ എം ഗംഗാധരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബന്തടുക്ക സ്കൂളിന് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെ പിടികൂടുകയായിരുന്നു.

പരിശോധനയില്‍ സ്‌കൂടര്‍ ഓടിച്ചിരുന്ന കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും ഡ്രൈവിങ് ലൈസന്‍സില്ലെന്നും കണ്ടെത്തി. വാഹനം ഓടിക്കാൻ നൽകിയത് പിറകിലിരുന്ന സഹോദരിയാണെന്ന് കുട്ടി മൊഴിനൽകിയതിന്റെ അടിസ്ഥാനത്തിലാണ് ധന്യക്കെതിരെ കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.

Latest-News, Kerala, Top-Headlines, Police, Case, Bedakam, Scooter, Sisters, Driver, Kasaragod, Minor girl rides scooter; Sister booked.

Keywords: Latest-News, Kerala, Top-Headlines, Police, Case, Bedakam, Scooter, Sisters, Driver, Kasaragod, Minor girl rides scooter; Sister booked.

Post a Comment