city-gold-ad-for-blogger
Aster MIMS 10/10/2023

Minister | മുണ്ട് മടക്കിക്കുത്തി കുട്ടികള്‍ക്കൊപ്പം പാടത്തിറങ്ങി കൃഷി മന്ത്രി; മണ്ണ് തൊട്ടറിഞ്ഞ് ചളിക്കളിയില്‍ ചുവടും; കൗതുകം നിറച്ച് പി പ്രസാദ്

നീലേശ്വരം: (www.kasargodvartha.com) വിത്തിടുന്നത് നല്ല മണ്ണിലാവണം എന്നതാണ് കൃഷിയിലെ ആദ്യപാഠം. ആ പാഠങ്ങള്‍ പകര്‍ന്ന് കൃഷി മന്ത്രി പി പ്രസാദ് മുണ്ട് മടക്കിക്കുത്തി വയലിലേക്ക് ഇറങ്ങിയപ്പോള്‍ വിദ്യാര്‍ഥികള്‍ക്കും കണ്ട് നിന്നവര്‍ക്കും അത് കൗതുകമായി. പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന സഫലം ഫാം കാര്‍ണിവലില്‍ ഞാറ് നടാന്‍ ഒരുക്കുന്ന കുട്ടികളോടൊപ്പം പാടത്ത് ഇറങ്ങിയാണ് മന്ത്രി താരമായത്.
     
Minister | മുണ്ട് മടക്കിക്കുത്തി കുട്ടികള്‍ക്കൊപ്പം പാടത്തിറങ്ങി കൃഷി മന്ത്രി; മണ്ണ് തൊട്ടറിഞ്ഞ് ചളിക്കളിയില്‍ ചുവടും; കൗതുകം നിറച്ച് പി പ്രസാദ്

മണ്ണ് തൊട്ടറിയുന്ന ചളിക്കളിയില്‍ മന്ത്രി താളമിടുകയും ചെയ്ത് കാര്‍ഷിക സംസ്‌കാരത്തിന്റെ മൂല്യങ്ങള്‍ പുതുതലമുറയ്ക്ക് കാണിച്ച് കൊടുത്തു. രാവിലെ മുഖ്യമന്ത്രി പിണറായി വിജയനാണ് കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്തത്. കാര്‍ഷികവൃത്തിയിലെ നൂതന സാങ്കേതികവിദ്യകള്‍ ഏവര്‍ക്കും പരിചയപ്പെടുത്തുന്നതിനും സാങ്കേതികവിദ്യയുടെ വികാസത്തെ കാര്‍ഷികമേഖലയുടെ അഭിവൃദ്ധിക്കായി ഉപയോഗപ്പെടുത്തുന്നതിനുമാണ് കാര്‍ണിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്.

വിവിധ കൃഷിയിട പ്രദര്‍ശനങ്ങള്‍, വിവിധ സസ്യമാതൃക തോട്ടങ്ങള്‍, തെങ്ങ്, നെല്ല് തുടങ്ങിയവയുടെ വൈവിധ്യത പ്രദര്‍ശിപ്പിക്കുന്ന ബയോപാര്‍കുകള്‍, സെല്‍ഫി പോയന്റ്, ശീതകാല പച്ചക്കറികള്‍, കിഴങ്ങ് വര്‍ഗ വിളകളുടെയും ഔഷധങ്ങളുടെയും ശേഖരങ്ങള്‍, ശാസ്ത്രപ്രദര്‍ശനം, പുഷ്പ-ഫലപ്രദര്‍ശനം, കര്‍ഷകര്‍ക്കായുള്ള കാര്‍ഷിക സെമിനാറുകള്‍, പരിശീലന പരിപാടികള്‍, വളര്‍ത്തു മൃഗങ്ങളുടെ പ്രദര്‍ശനം എന്നിവ ഒരുക്കിയിട്ടുണ്ട്.
         
Minister | മുണ്ട് മടക്കിക്കുത്തി കുട്ടികള്‍ക്കൊപ്പം പാടത്തിറങ്ങി കൃഷി മന്ത്രി; മണ്ണ് തൊട്ടറിഞ്ഞ് ചളിക്കളിയില്‍ ചുവടും; കൗതുകം നിറച്ച് പി പ്രസാദ്

കൂടാതെ ബയോഫാര്‍മസി, ടെക്‌നോളജി പ്രദര്‍ശനം, ഐഎസ്ആര്‍ഒയുടെ സ്‌പെയ്‌സ് ഓണ്‍ വീല്‍സ്, വിവിധ അഗ്രോ നഴ്‌സറികള്‍, യോഗ മെഡിറ്റേഷന്‍ സംവിധാനങ്ങള്‍, വിവിധ കലാപരിപാടികള്‍, അമ്യൂസ്‌മെന്റ് പാര്‍ക്, ഫുഡ് കോര്‍ടുകള്‍, മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വിപണനമേള, നടീല്‍ വസ്തുക്കളുടെ പ്രദര്‍ശനവും വില്പനയും, ആധുനിക കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനവും വിവിധ സര്‍കാര്‍ ഇതര സ്ഥാപനങ്ങളുടെ പങ്കാളിത്തവും ഉള്‍പ്പെടുത്തി നൂറോളം സ്റ്റാളുകളും ആര്‍എആര്‍എസ് ഫാം ഷോയുടെ ഭാഗമാണ്.

Keywords:  Latest-News, Kerala, Kasaragod, Nileshwaram, Top-Headlines, Agriculture, Minister, Farmer, Farming, Childrens, P. Prasad, Minister of Agriculture in field with children.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL