Join Whatsapp Group. Join now!
Aster mims 04/11/2022

Injured | തെങ്ങിൻ മുകളിലെ തേനീച്ചകളെ പരുന്ത് ചവിട്ടി ഇളക്കി; സ്ത്രീകൾ ഉൾപെടെ നിരവധി പേർക്ക് കുത്തേറ്റു; പരുക്കേറ്റവരിൽ കൂടുതലും തൊഴിലുറപ്പ് തൊഴിലാളികൾ

Many injured in honey bee attack #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

വെള്ളരിക്കുണ്ട്: (www.kasargodvartha.com) തൊഴിലുറപ്പ് ജോലിക്കിടെ സ്ത്രീകൾ ഉൾപെടെ ഉള്ളവർക്ക് തേനീച്ചയുടെ കുത്തേറ്റ് ഗുരുതരമായി പരുക്ക്. വെള്ളിയാഴ്ച രാവിലെ ബളാൽ പഞ്ചായതിലെ മലോം പടയം കല്ലിലാണ് സംഭവം. ഒരു  വ്യക്തിയുടെ പറമ്പിൽ തൊഴിലുറപ്പ് ജോലി പുരോഗമിക്കുന്നതിനിടയിൽ തെങ്ങിന് മുകളിൽ കൂട് കൂട്ടിയ പെരുന്തേൻ തേനീച്ച കൂട് പരുന്ത് ചവിട്ടി ഇളക്കുകയായിരുന്നുവെന്നാണ് വിവരം. തേനീച്ചക്കൂട്ടത്തിൻ്റെ അക്രമണത്തിൽ പരിസരവാസികൾക്കും കുത്തേറ്റു.

രാമകൃഷ്ണൻ കരിങ്കുഴിയിൽ (52), ഉണ്ണി പുലിക്കോടൻ (50), കുമാരൻ (55), കൃഷ്ണൻ താഴത്തു വീട്ടിൽ(55), ഷീബ കോനൂർ (47), തെക്കേകണ്ടം ലിസി (40), മേരി കല്ലേക്കുളം (50) എന്നിവർക്കാണ് തേനീച്ചയുടെ അക്രമണത്തിൽ പരുക്ക് പറ്റിയത്. പരുക്കേറ്റവർ മാലോത്തെ ആശുപത്രിയിലും കാഞ്ഞങ്ങാട് ആശുപത്രിയിലുമായി ചികിത്സ തേടി.

Vellarikundu, news, Kerala, Top-Headlines, Injured, Attack, Treatment,  Many injured in honey bee attack.

Keywords: Vellarikundu, news, Kerala, Top-Headlines, Injured, Attack, Treatment,  Many injured in honey bee attack.

Post a Comment