മസ്ഖത്: (www.kasargodvartha.com) ഒമാനില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഞായറാഴ്ച രാവിലെ 7.55 മണിയോടെ ദുകം പ്രദേശത്താണ് 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. അതേസമയം വലിയ അപകടങ്ങളോ നാശനഷ്ടങ്ങളോ ഒന്നും റിപോര്‍ട് ചെയ്തിട്ടില്ല.
സുല്‍ത്വാന്‍ ഖാബൂസ് യൂനിവേഴ്സിറ്റിയിലെ സീസ്മോളജികല്‍ സെന്ററാണ് ഭൂചലനമുണ്ടായതായി പ്രഖ്യാപിച്ചത്. നേരിയ ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശത്തുള്ളവര്‍ പൊലീസ് ഓപറേഷന്‍സ് സെന്ററില്‍ വിളിച്ചറിയിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.
Keywords: Oman, News, Top-Headlines, Gulf, World, Magnitude 4.1 earthquake strikes Oman.