Join Whatsapp Group. Join now!
Aster mims 04/11/2022

Uroos | മടവൂര്‍ സിഎം വലിയുല്ലാഹി 33-ാം ഉറൂസ് മുബാറക് ഏപ്രില്‍ 25 മുതല്‍ 29 വരെ

Madavoor 33rd Uroos Mubarak 25th to 29th April, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) മടവൂര്‍ സിഎം വലിയുല്ലാഹി 33-ാം ഉറൂസ് മുബാറക് ഏപ്രില്‍ 25 മുതല്‍ 29 വരെ നടക്കുമെന്ന് കാസര്‍കോട് ജില്ലാ പ്രചാരണ വിഭാഗം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മഖാം സിയാറത്, കൊടി ഉയര്‍ത്തല്‍, ഓത്തിടല്‍, ഉലമാ സംഗമം, മജ്ലിസുന്നൂര്‍, സ്വലാത് വാര്‍ഷികം, അനുസ്മരണ സമ്മേളനം, ഉസ്‌റ സംഗമം, ദിക്ര്‍ ദുആ സമ്മേളനം, സ്വലാത്, മതപ്രസംഗം, കുടുംബ സംഗമം തുടങ്ങിയ പരിപാടികള്‍ ഉറൂസിനോട് അനുബന്ധിച്ച് നടക്കും.
             
Latest-News, Kerala, Kasaragod, Top-Headlines, Press Meet, Maqam Uroos, Uroos, Madavoor, Video, Kozhikode, Religion, Madavoor Uroos Mubarak, Madavoor 33rd Uroos Mubarak 25th to 29th April.

28ന് രാത്രി ദിക്‌റ് ദുആ മഹാ സമ്മേളനം നടക്കും. 29ന് രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം നാല് മണിവരെ നടക്കുന്ന അന്നദാനത്തോടുകൂടി ഉറൂസ് സമാപിക്കും.
      
Latest-News, Kerala, Kasaragod, Top-Headlines, Press Meet, Maqam Uroos, Uroos, Madavoor, Video, Kozhikode, Religion, Madavoor Uroos Mubarak, Madavoor 33rd Uroos Mubarak 25th to 29th April.

വാര്‍ത്താസമ്മേളനത്തില്‍ സയ്യിദ് എന്‍പിഎം സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, മുത്താട് അബ്ദുര്‍ റഹ്മാന്‍ മാസ്റ്റര്‍, യു ശറഫുദ്ദീന്‍ മാസ്റ്റര്‍, കെഎം മുഹമ്മദ് മാസ്റ്റര്‍, അബൂബകര്‍ മൗലവി, ഫൈസല്‍ ഫൈസി മടവൂര്‍, പിഎ മുഹമ്മദ് മുസ്ലിയാര്‍, ഉബൈദുല്ല കടവത്ത് എന്നിവര്‍ സംബന്ധിച്ചു.


Keywords: Latest-News, Kerala, Kasaragod, Top-Headlines, Press Meet, Maqam Uroos, Uroos, Madavoor, Video, Kozhikode, Religion, Madavoor Uroos Mubarak, Madavoor 33rd Uroos Mubarak 25th to 29th April.
< !- START disable copy paste -->

Post a Comment