ഉടനടി നടപടി എടുക്കുന്ന ശീലം ഉള്ളത് കൊണ്ടാണ് തനിക്കെതിരെ വലിയ പ്രതിഷേധം ഉണ്ടാവുകയും പദവിയില്‍ നിന്ന് മാറ്റേണ്ടി വരികയും ചെയ്തതെന്നും എം രമ പറഞ്ഞു. ഗവ. കോളജില്‍ നിന്ന് എക്‌സൈസ് രണ്ട് പ്രാവശ്യം മയക്കുമരുന്ന് പിടിച്ചിട്ടുണ്ട്. കോളജ് ഹോസ്റ്റല്‍ റെയ്ഡ് ചെയ്ത് എട്ടോളം വിദ്യാര്‍ഥികളെ പിടികൂടിയതായിരുന്നു ഒന്ന്. മറ്റൊരു പ്രാവശ്യം മയക്കുമരുന്ന് വിതരണം ചെയ്യുന്നതിനിടെ പുറത്തുനിന്നുള്ള രണ്ട് പേരെ കോളജ് കാംപസില്‍ നിന്ന് പിടികൂടി. തുടര്‍ന്ന് പൊലീസ് നിര്‍ദേശപ്രകാരം അഞ്ചര മണിയോടെ കാംപസ് അടച്ചുപൂട്ടിയിരുന്നു. ഇത് പലര്‍ക്കും വിഷമമായിരുന്നു.
കാംപസിലെ റാഗിംഗിനെതിരെ ഏറ്റവും ശക്തമായ നടപടി എടുത്തയാളാണ് താന്‍. ഹോസ്റ്റലില്‍ റാഗിംഗിനിരയായ ഒരുകുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അധികൃതര്‍ക്ക് അത് കൈമാറി. പിന്നീട് പിടിഎയും മറ്റും ചേര്‍ന്ന് കുട്ടിയുടെ പിതാവിനോട് സംസാരിക്കുകയും വിദ്യാര്‍ഥികളുടെ ഭാവി കണക്കിലെടുത്ത് പരാതി പിന്‍വലിക്കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. മറ്റൊരു കുട്ടിക്കും ഇത്തരം അവസ്ഥ വരാതിരിക്കാന്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യത്തിന്മേല്‍ കൂടിയാലോചനയ്ക്ക് ശേഷം കുറച്ച് വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.
സദാചാര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന വിവരം ലഭിച്ചപ്പോള്‍ ഒറ്റയ്ക്കും പിന്നീട് അധ്യാപകരെ കൂട്ടിയും നേരിട്ട് പോയി പരിശോധിക്കുകയും അത്തരം പ്രവര്‍ത്തനങ്ങള്‍ നേരില്‍ കാണുകയും ചെയ്തിട്ടുണ്ടെന്നും ഡോ. രമ കൂട്ടിച്ചേര്‍ത്തു.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Video, Controversy, Drugs, Students, Allegation, Govt.College, M Rama says that everything said is true.
< !- START disable copy paste -->