city-gold-ad-for-blogger

Action | പിഴ മുതൽ ലൈസൻസ് റദ്ദാക്കൽ വരെ; കുമ്പള ടൗണിൽ റോഡുകളിലേക്ക് മലിനജലം ഒഴുക്കുന്ന റെസ്റ്റോറന്റുകൾ അടക്കമുള്ള സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി ഗ്രാമപഞ്ചായത്

കുമ്പള: (www.kasargodvartha.com) ടൗണിലെ റോഡുകളിലേക്ക് മലിനജലം ഒഴുക്കുന്നത് തടയാൻ കർശന നടപടിയുമായി കുമ്പള ഗ്രാമപഞ്ചായത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നടക്കുന്ന നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഓവുചാലുകൾ മണ്ണിട്ട് മൂടിയതോടെ കുമ്പള ടൗണിൽ കഴിഞ്ഞ ഒരു മാസത്തോളമായി മലിനജലം റോഡിലേക്കൊഴുക്കുന്ന സ്ഥിതിയാണെന്ന് പരാതികൾ ഉയർന്നിരുന്നു.

കുമ്പള ടൗണിലെയും, സമീപത്തുള്ള റെസ്റ്റോറന്റുകളിലെയും മറ്റും മലിനജലം റോഡിലേക്ക് ഒഴുക്കുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കാനാണ് പഞ്ചായത് ഭരണസമിതിയുടെ തീരുമാനമെന്ന് അധികൃതർ പറഞ്ഞു. ഇതിന്റെ ആദ്യഘട്ടം എന്ന നിലയിൽ ഹോടെലുകൾക്ക് നോടീസ് നൽകിയിട്ടുണ്ട്. മലിനജലം ഒഴുക്കിവിടുന്നത് ആവർത്തിച്ചാൽ തുടർനടപടി എന്ന നിലയിൽ 25,000 രൂപ വരെ പിഴയിടാക്കുമെന്നും ഹോടെൽ ലൈസൻസും റദ്ദാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Action | പിഴ മുതൽ ലൈസൻസ് റദ്ദാക്കൽ വരെ; കുമ്പള ടൗണിൽ റോഡുകളിലേക്ക് മലിനജലം ഒഴുക്കുന്ന റെസ്റ്റോറന്റുകൾ അടക്കമുള്ള സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി ഗ്രാമപഞ്ചായത്

വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന പൊതുജനങ്ങളുടെ പരാതിയെ തുടർന്നാണ് കുമ്പള ഗ്രാമപഞ്ചായത് കർശനമായ നടപടികളിലേക്ക് നീങ്ങിയത്. ഇതിനിടെ നിലവിലെ മലിനജലം ഒഴിവാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുമ്പള ഗ്രാമപഞ്ചായത് പ്രസിഡണ്ട് യുപി ത്വാഹിറാ യൂസഫ്, വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സൺ സബൂറ എന്നിവർ ദേശീയപാത നിർമാണ കംപനി ലൈസൻ ഓഫീസർ (ULCC) നിഷാനുമായി ചർച നടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടുദിവസത്തിനകം നടപടി സ്വീകരിക്കാമെന്ന് നിർമാണ കംപനി ഉറപ്പുനൽകിയതായി പഞ്ചായത് അധികൃതർ അറിയിച്ചു.

Action | പിഴ മുതൽ ലൈസൻസ് റദ്ദാക്കൽ വരെ; കുമ്പള ടൗണിൽ റോഡുകളിലേക്ക് മലിനജലം ഒഴുക്കുന്ന റെസ്റ്റോറന്റുകൾ അടക്കമുള്ള സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി ഗ്രാമപഞ്ചായത്

Keywords: Kasaragod, News,Fine, Licen, Road, Drainage, Complaint, Hotel, Top-Headlines, Kumbala, Kerala, Panchayath, Kumbala grama panchayat taken strict action against discharge sewage on roads.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia