സ്ഥലം മാറ്റി വ്യാഴാഴ്ച സര്‍കാര്‍ ഉത്തരവ്. റെയില്‍വെ പൊലീസ് ഡിഐജിയായാണ് നിയമനം.
കുല്‍ദീപ് കുമാര്‍ ആര്‍ ജയിന്‍ ആണ് പുതിയ മംഗ്‌ളുറു സിറ്റി പൊലീസ് കമീഷണര്‍. ബംഗളൂറു വെസ്റ്റ് ട്രാഫിക് ഡിവിഷന്‍ ഡെപ്യൂടി പൊലീസ് കമീഷണറായി പ്രവര്‍ത്തിക്കുകയായിരുന്നു ഇദ്ദേഹം.
ഈ മാസം 11ന് മംഗ്‌ളൂറില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ റോഡ് ഷോ നടത്താന്‍ ബിജെപി ദക്ഷിണ കന്നഡ ജില്ലാ കമിറ്റി തീരുമാനിച്ച് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി അലോക് കുമാര്‍ തലേന്ന് വിളിച്ചു ചേര്‍ത്ത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മംഗ്‌ളൂറില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന് കമീഷണര്‍ ശശികുമാര്‍ അറിയിച്ചതായും ഇതോടെ റോഡ് ഷോ ഉപേക്ഷിക്കേണ്ടിവന്നതായും റിപോര്‍ടുകള്‍ വന്നിരുന്നു.
Keywords: Latest-News, National, Karnataka, Mangalore, Top-Headlines, Police, Police-officer, Kuldeep Kumar R, Mangaluru Police Commissioner, Kuldeep Kumar R Jain posted as new Mangaluru Police Commissioner.