city-gold-ad-for-blogger
Aster MIMS 10/10/2023

KT Jaleel | ആർഎസ്എസുമായി ചർച: ജമാഅതെ ഇസ്ലാമിക്കെതിരെ ആഞ്ഞടിച്ച് കെ ടി ജലീൽ എംഎൽഎ; മുസ്ലിംകളുടെ ബാപ്പയാകാൻ അവർ നോക്കേണ്ടെന്ന് പരിഹാസം

കാസർകോട്: (www.kasargodvartha.com) ആർഎസ്എസുമായി ചർച നടത്തിയതിന് ജമാഅതെ ഇസ്ലാമിക്കെതിരെ ആഞ്ഞടിച്ച് കെ ടി ജലീൽ എംഎൽഎ. മുസ്ലിംകളുടെ ബാപ്പയാകാൻ അവർ നോക്കേണ്ടെന്നും അദ്ദേഹം കാസർകോട്ട് വാർത്താസമ്മേളനത്തിൽ പരിഹസിച്ചു. ഇൻഡ്യൻ മുസ്ലിംകളിൽ അരശതമാനത്തിന്റെ പോലും പിന്തുണയില്ലാത്ത ജമാഅതെ ഇസ്ലാമിക്ക് മുസ്ലിം സമുദായത്തിന്റെ കാര്യങ്ങൾ പറയാൻ ആരാണ് അധികാരം നൽകിയതെന്ന് കെടി ജലീൽ ചോദിച്ചു.

ജമാഅത് ഇസ്ലാമിയും മറ്റ് 13 ഓളം സംഘടനകളും ആർഎസ്എസുമായി നടത്തിയ ചർചയെ എതിർത്ത് കൊണ്ടാണ് ജലീൽ രംഗത്തുവന്നത്. ഇകെ - എപി വിഭാഗം സമസ്‌തകളും മുജാഹിദ് വിഭാഗവും ജജമാഅതെ ഇസ്ലാമി ആർഎസ്എസുമായി നടത്തിയ ചർചയെ എതിർത്ത് കൊണ്ട് രംഗത്ത് വന്ന കാര്യവും ജലീൽ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങളെ വംശഹത്യ ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന സംഘടനയാണ് ആർഎസ്എസ്. വിചാരധാരയിൽ ആരെല്ലാമാണ് ശത്രുക്കളെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയുള്ള ആർഎസ്എസുമായി ജമാഅതെ ഇസ്ലാമി മുസ്ലിംകളുടെ എന്ത് പ്രശ്നമാണ് ചർച ചെയ്തതെന്ന് ജലീൽ ചോദിച്ചു.

KT Jaleel | ആർഎസ്എസുമായി ചർച: ജമാഅതെ ഇസ്ലാമിക്കെതിരെ ആഞ്ഞടിച്ച് കെ ടി ജലീൽ എംഎൽഎ; മുസ്ലിംകളുടെ ബാപ്പയാകാൻ അവർ നോക്കേണ്ടെന്ന് പരിഹാസം

ഒരുമാസം മുമ്പ് രഹസ്യമായി നടത്തിയ ചർച ജമാഅതെ ഇസ്ലാമിയും അവരുടെ മാധ്യമങ്ങളും ഒളിപ്പിച്ചുവെച്ചു. ഇക്കഴിഞ്ഞ ജനുവരി 14ന് ആണ് ചർച നടന്നത്. അതുകഴിഞ്ഞു ജനുവരി 26നാണ് ജമാഅതെ ഇസ്ലാമിയുടെ പത്രം ഇതുസംബന്ധിച്ചുള്ള വാർത്ത പ്രസിദ്ധീകരിച്ചത്. ഇതിന് ഒരുദിവസം മുമ്പ് ഇൻഡ്യ ടുഡേ ഈ സംഭാഷണവുമായി ബന്ധപ്പെട്ട വാർത്ത പുറത്ത് വിട്ടതോടെയാണ് ജമാഅതെ ഇസ്ലാമി ഇത്തരമൊരു കാര്യം വിശദീകരിക്കാൻ നിർബന്ധിതരായത്. ഇതുകഴിഞ്ഞു ഫെബ്രുവരി 10നാണ് ജമാഅതെ ഇസ്ലാമിയുടെ ജിഹ്വയായ പ്രബോധനം ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വെളിപ്പെടുത്തിയത്.

 

എന്തൊക്കെ കാര്യങ്ങളാണ് യോഗത്തിൽ ചർച ചെയ്തതെന്ന് ഇനിയും വ്യക്തമാക്കപ്പെട്ടിട്ടില്ല. ജമാഅതെ ഇസ്ലാമിയുടെ സംഘടനാ കാര്യങ്ങളാണ് ചർച ചെയ്തതെങ്കിൽ അതൊരു വിഷയമാകില്ലായിരുന്നു. അവരുടെ പത്രത്തിന് പേപർ വേണമെന്നും അത് ചുരുങ്ങിയ വിലയ്ക്ക് കിട്ടണമെന്നും അവരുടെ ചാനലിന് മേലുള്ള നിരോധനവുമായി ബന്ധപ്പെട്ടതും ഉൾപെടെയുള്ള കാര്യങ്ങൾ ജമാഅതെ ഇസ്ലാമിക്ക് ആർഎസ്എസുമായോ മറ്റാരെങ്കിലുമായോ സംസാരിക്കുന്നതിൽ തെറ്റില്ല.

KT Jaleel | ആർഎസ്എസുമായി ചർച: ജമാഅതെ ഇസ്ലാമിക്കെതിരെ ആഞ്ഞടിച്ച് കെ ടി ജലീൽ എംഎൽഎ; മുസ്ലിംകളുടെ ബാപ്പയാകാൻ അവർ നോക്കേണ്ടെന്ന് പരിഹാസം

എന്നാൽ ഇൻഡ്യയിൽ മുസ്ലിം വിഭാഗത്തിന്റെ പ്രശ്നങ്ങൾ ആരുമായി ചർച ചെയ്താണ് അതിന്റെ അജൻഡ തീരുമാനിച്ചതെന്ന് അവർ വ്യക്തമാക്കണം. ലീഗ് അനുഭാവ നിലപാട് സ്വീകരിക്കുന്ന സമസ്‌ത പോലും ഈ ചർചയെ തള്ളിപ്പറഞ്ഞു. എപി സുന്നികളോടും ഈ ചർചയോട് യോജിക്കുന്നവരല്ല. മുജാഹിദ് വിഭാഗങ്ങളും തങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ജലീൽ ചൂണ്ടിക്കാണിച്ചു. ജമാഅതെ ഇസ്ലാമിയുടെ നേതാക്കൾ ചർചയെ ന്യായീകരിച്ച് കൊണ്ട് വാർത്താസമ്മേളനം നടത്തിയതിന് പിന്നാലെയാണ് ജലീൽ ശക്തമായ എതിർപ്പുമായി രംഗത്തുവന്നത്.

എൻഎസ്എസുമായും എസ്എൻഡിപിയുമായും ആർഎസ്എസ് ചർച നടത്തിയ കാര്യമാണ് ജമാഅതെ ഇസ്ലാമി നേതാക്കൾ പറഞ്ഞത്. അതിലൊന്നും ഒരു പ്രശ്‌നവുമില്ലേയെന്നും അവർ ചോദിക്കുന്നു. എൻഎസ്എസും എസ്എൻഡിപിയും പോലുള്ള ഒരു സംഘടനയാണ് ജമാഅതെ ഇസ്ലാമിയെങ്കിൽ ഒരു പ്രശ്നവുമില്ല. എൻഎസ്എസും എസ്എൻഡിപിയും ചർച ചെയ്തിട്ടുണ്ടാവുക അവരുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. എന്നാൽ ജമാഅതെ ഇസ്ലാമി ചർച ചെയ്തത് ജമാഅതെ ഇസ്ലാമിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണോയെന്നും ജലീൽ ചോദിച്ചു.

ഇൻഡ്യയിലെ മുസ്ലിം വിഭാഗത്തിന്റെ പ്രശ്നങ്ങളാണ് അവർ ആർഎസ്എസുമായി ചർച നടത്തിയത്. എൻഎസ്എസും എസ്എൻഡിപിയും ഹിന്ദുക്കളുടെ പ്രശ്നങ്ങൾ അല്ല ചർച ചെയ്തത്. ചെയ്ത തെറ്റിനെ ന്യായീകരിക്കാൻ എന്ത് വിഡ്ഢിത്തമാണ് ജമാഅതെ ഇസ്ലാമി എഴുന്നള്ളിക്കുന്നത്. സിപിഎമുമായും ആർഎസ്എസ് ചർച നടത്തിയിട്ടുണ്ടെന്ന് ജമാഅതെ ഇസ്ലാമി നേതാക്കൾ പറയുന്നു. കണ്ണൂരിൽ നടന്ന രാഷ്ട്രീയ സംഘട്ടനങ്ങളുമായി ബന്ധപ്പെട്ടാണ് സിപിഎമുമായി ആർഎസ്എസ് ചർച നടത്തിയത്. അങ്ങനെയൊരു വിഷയം ജമാഅതെ ഇസ്ലാമിയുമായും ആർഎസ്എസുമായും ഇൻഡ്യയിലെ ഏതെങ്കിലും ഒരു ഭാഗത്ത് ഉണ്ടായിട്ടുണ്ടോ.

ജമാഅതെ ഇസ്ലാമിയുടെ ഓഫീസുകൾ തകർക്കുകയോ പ്രവർത്തകരെ മർദിക്കുകയോ മറ്റുള്ള കാര്യങ്ങൾ ഉണ്ടയിട്ടുണ്ടോ. അത്തരം വിഷയങ്ങൾ ഉണ്ടെങ്കിൽ അവർക്ക് ചർച ചെയ്യാം. ഇൻഡ്യൻ മുസ്ലികളിൽ അരശതമാനം പോലും വരാത്ത ജമാഅതെ ഇസ്ലാമി എന്തടിസ്ഥാനത്തിലാണ് മുസ്ലിംകളുടെ കാര്യം ആർഎസ്എസുമായി ചർച നടത്തിയത്. ഇൻഡ്യ ടുഡേ വാർത്ത പുറത്ത് കൊണ്ടുവന്നില്ലായിരുന്നുവെങ്കിൽ അവർ ആർഎസ്എസുമായി നടത്തിയ ചർച രഹസ്യമാക്കി വെക്കുമായിരുന്നില്ലേയെന്നും ജലീൽ ചോദിച്ചു.

സിപിഎമിന്റെ പിന്തുണയൊന്നും ഇൻഡ്യൻ മുസ്ലിംകൾക്ക് വേണ്ടെന്നാണ് ജമാഅതെ ഇസ്ലാമി പറയുന്നത്. ഇൻഡ്യൻ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഏതൊരു മതനിരപേക്ഷ പാർടികളുടെയും പിന്തുണ ആവശ്യമാണ്. സിപിഎമാണ് അതിന് സന്നദ്ധമാകുന്നതെങ്കിൽ അവരുടെ പിന്തുണ വേണം. കോൺഗ്രസ് ആണെങ്കിൽ അവരുടെയും പിന്തുണ വേണം. ഈ നാട്ടിലെ മതേതരവാദികളുടെയെല്ലാം പിന്തുണ ആവശ്യമാണ്. ജമാഅതെ ഇസ്ലാമി എന്തടിസ്ഥാനത്തിലാണ് ഇവരുടെ പിന്തുണ വേണ്ടെന്ന് പറയുന്നത് . ഇൻഡ്യയിലെ മൊത്തം മുസ്ലിംകളുടെ അട്ടിപ്പേറവകാശം അവർ സ്വയം ഏറ്റെടുക്കുന്നത് എന്തിനാണ്. സിപിഎം മുസ്ലിംകളുടെ അമ്മാവൻ ആവണ്ടായെന്നാണ് ജമാഅതെ ഇസ്ലാമി പറയുന്നത്. ഇവർ എന്തിനാണ് മുസ്ലിംകളുടെ വാപ്പയാകുന്നെതന്നും ജലീൽ തിരിച്ചുചോദിച്ചു.

ജമാഅതെ ഇസ്ലാമിയേക്കാൾ കൂടുതൽ മുസ്ലിംകൾ സിപിഎം പ്രസ്ഥാനത്തിൽ ഉണ്ട്. ആർഎസ്എസ് ഉന്മൂലനം ചെയ്യാൻ നോക്കുന്ന എല്ലാ മത ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയും നിലകൊള്ളുന്ന പ്രസ്ഥാനമാണ് സിപിഎം. ഉത്തരേൻഡ്യയിലൊന്നും സിപിഎമിന് വലിയ സ്വാധീനമില്ലെന്നാണ് രാഷ്ട്രീയ എതിരാളികൾ പറയുന്നത്. അങ്ങനെയുള്ള ഹരിയാനയിലാണ് ഇവർ ചർച നടത്തിയ ശേഷം നസീർ, ജുനൈദ് എന്നീ രണ്ടുപേരെ ബജ്‌റംഗ്ദൾ പ്രവർത്തകർ ചുട്ടുകൊന്നത്. ക്രൈസ്തവ വിഭാഗങ്ങൾക്കെതിരെയുള്ള അക്രമങ്ങളെ കുറിച്ച് അവർ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. ഇതൊന്നും ഇവർ കാണുന്നില്ലേ.

ക്രൈസ്തവ സംഘടനകളുമായും ആര്എസ്എസ് ചർച നടത്തിയെന്നാണ് ജമാഅതെ ഇസ്ലാമി പറയുന്നത്. അങ്ങനെ ചർച നടത്തിയിട്ട് അവരെ മാറ്റാൻ കഴിഞ്ഞോയെന്നും എന്തെങ്കിലും മാനസാന്തരം വരുത്താൻ കഴിഞ്ഞിട്ടുണ്ടോയെന്നും ജലീൽ ആരാഞ്ഞു. അവരുമായി ചർച നടത്തിയിട്ടും പരിഹരിക്കാൻ കഴിയാത്തത് കൊണ്ടല്ലേ 72 ക്രൈസ്തവ സംഘടനകൾ ഡെൽഹിയിൽ പ്രതിഷേധവുമായി രംഗത്തുവന്നത്. തെരഞ്ഞെടുപ്പിനെ പോലും ഹിന്ദു - മുസ്ലിം പോരായും മത്സരമായും കാണുന്നവരാണ് ആർഎസ്എസും ബിജെപിയും. ഈ ആർഎസ്എസിനെയാണോ ജമാഅതെ ഇസ്ലാമി വെളിപ്പിച്ചെടുക്കാൻ നോക്കുന്നതെന്നും ജലീൽ പറഞ്ഞു.

ബ്രിടീഷ് സാമ്രാജ്യത്വത്തിനെതിരെ പ്രതികരിക്കാത്ത രണ്ടേ രണ്ട് വിഭാഗങ്ങളാണ് ഇൻഡ്യയിലുള്ളത്, ഒന്ന് ആർഎസ്എസും മറ്റൊന്ന് ജമാഅതെ ഇസ്ലാമിയുമാണ്. ജമാഅതെ ഇസ്ലാമിയുടെ സ്ഥാപകനായ മൗദൂദി ഒരുപാട് പ്രഭാഷണങ്ങൾ അക്കാലത്ത് നടത്തിയിരുന്നു. ഒരു പ്രഭാഷണവും ബ്രിടീഷുകാർക്കെതിരെയായി നടത്തിയിട്ടില്ലെന്നും ജലീൽ പറഞ്ഞു. മൗദൂദിയുടെ ആശയം തന്നെ പിൻപറ്റിയാണോ ജമാഅതെ ഇസ്ലാമിയുടെ പ്രവർത്തനമെന്ന് കരുതുന്നോയെന്ന് ചോദിച്ചപ്പോൾ മൗദൂദിയെ അവർ ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും തള്ളിപ്പറയാത്ത കാലത്തോളം എന്ത് ധരിക്കണമെന്നും ജലീൽ ചോദിച്ചു.

ഇൻഡ്യൻ മുസ്ലിംകളുടെ ബാപ്പയാണ് എന്ന ധാരണയാണ് അവർക്കുള്ളത്. ഞങ്ങളുടെ അത്ര ബുദ്ധിയും വിവേകവും എഴുതാനുള്ള ശേഷിയും മറ്റ് മുസ്ലിം സംഘടനകൾക്കൊന്നും ഇല്ലെന്നുമുള്ള പുച്ഛമനോഭാവത്തോടെയാണ് എല്ലാ മുസ്ലിം സംഘടനകളെയും അവർ കണ്ടിട്ടുള്ളതെന്നും ജലീൽ കൂട്ടിച്ചേർത്തു. ആർഎസ്എസുമായി നടത്തിയ ചർചയിൽ മറ്റ് 13 ഓളം സംഘടനകളും സംബന്ധിച്ചില്ലേയെന്നും ജമാഅതെ ഇസ്ലാമിയെ മാത്രം പ്രതിക്കൂട്ടിൽ നിർത്തുന്നത് എന്തിനെന്നും ചോദിച്ചപ്പോൾ അവരാണ് ഇതിന്റെയെല്ലാം ആളായി നിൽക്കുന്നതെന്ന് ജലീൽ പറഞ്ഞു.

ജമാഅതെ ഇസ്ലാമിയുടെ അഖിലേൻഡ്യ സെക്രടറി ടി ആരിഫലി തന്നെ ചർചയുടെ കാര്യങ്ങൾ ഏറെക്കുറെ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. അതിന് തൊട്ടടുത്ത ദിവസം അതിൽ പങ്കെടുത്ത ആർഎസ്എസ് നേതാവ് എന്തൊക്കെ കാര്യങ്ങളാണ് മുസ്ലിം സംഘടനകളോട് പറഞ്ഞതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കാഫിർ എന്ന് വിളിക്കാൻ പാടില്ല, ഭാരത് മാതാ കീ ജയ് എന്ന് പറയുമ്പോൾ മുസ്ലിം സംഘടനകൾ എതിർക്കുന്നു ആ എതിർപ്പ് ഇനി പാടില്ല, പശുവിനെ കൊന്ന് തിന്നുന്നു അത് നിർത്തണം തുടങ്ങിയ കാര്യങ്ങളൊക്കെയാണ് സംസാരിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനൊക്കെ ജമാഅതെ ഇസ്ലാമി കൊടുത്ത മറുപടി എന്തൊക്കെയാന്നെന്ന് വ്യക്തമാക്കണമെന്നും ജലീൽ ആവശ്യപ്പെട്ടു.

Keywords: Kasaragod, News, Kerala, RSS, MLA, Press meet, NSS, SNDP, Jamaathe-Islami, CPM, Congress, BJP, Secretary, Top-Headlines, KT Jaleel Slams Jamaat-e-Islami Over RSS Meeting.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL