Join Whatsapp Group. Join now!
Aster mims 04/11/2022

Office bearers | ഡി സുധീഷ് പ്രസിഡന്റ്, എൻ ടി ശിവരാജൻ ജെനറൽ സെക്രടറി, ടികെഎ ശാഫി ട്രഷറർ; കെ എസ് ടി എ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾKSTA state office bearers announced
കാഞ്ഞങ്ങാട്: (www.kasargodvartha.com) ഡി സുധീഷിനെ പ്രസിഡന്റായും എൻടി ശിവരാജനെ ജെനറൽ സെക്രടറിയായും ടികെഎ ശാഫിയെ ട്രഷററായും കാഞ്ഞങ്ങാട് നടന്ന കെ എസ് ടി എ യുടെ 32-ാമത് സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. തിരുവനന്തപുരം ജില്ലയിലെ കല്ലറ, കുറ്റിമൂട് സ്വദേശിയായ എൻടി ശിവരാജൻ കാസർകോട് തളങ്കര ഗവ. ഹയർസെകൻഡറി സ്കൂൾ പ്രിൻസിപലാണ്. നിലവിൽ സമഗ്ര ശിക്ഷ കേരളയിൽ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസറായി ജോലിചെയ്യുന്നു.

ആലപ്പുഴ സ്വദേശിയായ ഡി സുധീഷ് ആലപ്പുഴ ടി ഡി എച് എസ് എസിലെ അധ്യാപകനാണ്. നിലവിൽ സമഗ്രശിക്ഷാ കേരള, ആലപ്പുഴയിൽ ട്രെയിനറായി പ്രവർത്തിക്കുന്നു. എകെ ബീന (കണ്ണൂർ), എൽ മാഗി (എറണാകുളം), കെ വി ബെന്നി (എറണാകുളം), കെ സി മഹേഷ് (കണ്ണൂർ), എംഎ അരുൺകുമാർ (പാലക്കാട്) എന്നിവരെ വൈസ് പ്രസിഡന്റുമാരായും, കെ ബദ്റുന്നീസ (മലപ്പുറം), കെ രാഘവൻ (കാസർകോട്), എ നജീബ് (തിരുവനന്തപുരം), എംകെ നൗശാദലി (പാലക്കാട്), പി ബിനേഷ് (വയനാട്) എന്നിവരെ സെക്രടറിമാരായും തെരഞ്ഞെടുത്തു.

Kasaragod, News, Kerala, KSTA, Kanhangad, Office- Bearers, President, Secretary, Programme, Committee, School, Top-Headlines, KSTA state office bearers announced.

31 അംഗ സംസ്ഥാന എക്സിക്യൂടീവ് കമിറ്റിയേയും 85 അംഗ സംസ്ഥാന കമിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.



Keywords: Kasaragod, News, Kerala, KSTA, Kanhangad, Office- Bearers, President, Secretary, Programme, Committee, School, Top-Headlines, KSTA state office bearers announced.
< !- START disable copy paste -->

Post a Comment