Join Whatsapp Group. Join now!
Aster mims 04/11/2022

Seized | കോട്ടയത്ത് ട്രെയിനിന്റെ എസി കോചില്‍ നിന്ന് 21 ലക്ഷം രൂപ പിടികൂടി; 'ലഭിച്ചത് അനധികൃതമായി കടത്താന്‍ ശ്രമിച്ച കുഴല്‍പ്പണം'

Kottayam: 21 lakh rupees seized from train #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കോട്ടയം: (www.kasargodvartha.com) ട്രെയിനിന്റെ എസി കോചില്‍ നിന്ന് 21 ലക്ഷം രൂപ പിടികൂടി. ബുധനാഴ്ച രാവിലെ എറണാകുളത്ത് നിന്ന് കോട്ടയം റെയില്‍വെ സ്റ്റേഷനിലെത്തിയ കാരക്കല്‍ എക്‌സ്പ്രസില്‍ നിന്നാണ് പണം പിടികൂടിയത്. അനധികൃതമായി കടത്താന്‍ ശ്രമിച്ച കുഴല്‍പ്പണമാണ് ലഭിച്ചതെന്നാണ് റെയില്‍വെ പൊലീസിന്റെ നിഗമനം.

അതേസമയം ആരാണ് പണം കടത്താന്‍ ശ്രമിച്ചത് എന്നതിനെ പറ്റി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. റെയില്‍വെ പൊലീസും കേരള പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് പണം കണ്ടെത്തിയത്. അഞ്ഞൂറിന്റെ നോടുകെട്ടുകള്‍ ഒന്നിച്ച് പൊതിഞ്ഞു കെട്ടിയ നിലയിലായിരുന്നു.

Kottayam, News, Kerala, Top-Headlines, Train, seized, Kottayam: 21 lakh rupees seized from train.

എസി ബോഗിയായ ബി2- വിലെ 47-ാം നമ്പര്‍ സീറ്റിനടിയില്‍ നിന്നാണ് പണം കണ്ടെത്തിയത്. കിട്ടിയ നോടുകള്‍ കളളനോടുകളല്ലെന്ന് ബാങ്ക് സ്ഥിരീകരിച്ചിട്ടുണ്ട്. ആരാണ് പണം ട്രയിനില്‍ കടത്താന്‍ ശ്രമിച്ചതെന്ന് വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ട്രെയിന്‍ പുറപ്പെട്ട എറണാകുളം സൗത് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് തന്നെ ആരെങ്കിലും പണം ട്രെയിനില്‍ വച്ചതാവാമെന്നാണ് നിഗമനം.

Keywords: Kottayam, News, Kerala, Top-Headlines, Train, seized, Kottayam: 21 lakh rupees seized from train.

Post a Comment