Join Whatsapp Group. Join now!
Aster mims 04/11/2022

Seized | കൊല്ലത്ത് മിനി ലോറിയില്‍ കടത്താന്‍ ശ്രമിച്ച 50 ലക്ഷത്തോളം രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

Kollam: Tobacco products seized #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊല്ലം: (www.kasargodvartha.com) കരുനാഗപ്പള്ളിയില്‍ മിനി ലോറിയില്‍ കടത്താന്‍ ശ്രമിച്ച 50 ലക്ഷത്തോളം രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. ശനിയാഴ്ച പുലര്‍ചെ 12.30 മണിയോടെ ദേശീയ പാതയില്‍ വച്ചാണ് പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. ലോറി ഡ്രൈവറും സഹായിയും ഓടി രക്ഷപെട്ടു.

പൊലീസ് പറയുന്നത്: കരുനാഗപ്പള്ളി എസിപിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്റ്റേഷന് സമീപത്ത് രാത്രി പരിശോധന നടത്തിയിരുന്നു. ഇതിനിടയിലെത്തിയ മിനി ലോറി കൈ കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയി. പൊലീസ് പിന്തുടരുന്നുവെന്ന് മനസിലാക്കിയ ഡ്രൈവറും സഹായിയും കരോട്ട് ജംങ്ഷനില്‍ ലോറി ഉപേക്ഷിച്ച് ഇറങ്ങിയോടി.

Kollam, news, Kerala, Top-Headlines, seized, Crime, Kollam: Tobacco products seized.

തുടര്‍ന്ന് വാഹനം കസ്റ്റഡിയിലെടുത്തി പരിശോധിച്ചപ്പോഴാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തിയത്. ചകിരിച്ചോര്‍ നിറച്ച ചാക്കുകളില്‍ ഒളുപ്പിച്ച നിലയിലായിരുന്നു പുകയില പാക്കറ്റുകള്‍ സൂക്ഷിച്ചിരുന്നത്. മൂവാറ്റുപുഴ സ്വദേശിയുടെ പേരിലുള്ള ലോറിയിലാണ് പാന്‍ മസാല കടത്തിയത്.

Keywords: Kollam, news, Kerala, Top-Headlines, seized, Crime, Kollam: Tobacco products seized.

Post a Comment