കൊല്ലം: (www.kasargodvartha.com) ചവറയില്‍ നിര്‍മ്മാണത്തിലിരുന്ന വീടിന്റെ കോണ്‍ക്രീറ്റ് തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ തൊഴിലാളി മരിച്ചു. പന്മന കോലം സ്വദേശി നിസാര്‍ ആണ് മരിച്ചത്. ചവറ പന്മന വടുതല സരിത ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്.
കോണ്‍ക്രീറ്റിന് അടിയില്‍പ്പെട്ട രണ്ട് തൊഴിലാളികളില്‍ ഒരാളെ രക്ഷപ്പെടുത്താനായെങ്കിലും നിസാറിനെ പുറത്തെടുത്തപ്പഴേക്കും ജീവന്‍ നഷ്ടമായിരുന്നു. പരുക്കേറ്റയാളെ ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ക്രീറ്റിന്റെ തട്ട് പൊളിക്കുമ്പോള്‍ കോണ്‍ക്രീറ്റ് പാളി ഇളകിവീഴുകയായിരുന്നു.
മുകളിലുണ്ടായിരുന്നവര്‍ ഓടി മാറിയെങ്കിലും താഴെ നിന്നിരുന്ന നിസാറിന്റേയും ഇതര സംസ്ഥാന തൊഴിലാളിയുടേയും മുകളിലേക്കാണ് കോണ്‍ക്രീറ്റ് പതിച്ചു. അഗ്‌നിസുരക്ഷാ സേനയും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്.
Keywords: Kollam, news, Kerala, Accident, House, Top-Headlines, Kollam: Labour died after concrete collapsed.