കൊച്ചി: (www.kasargodvartha.com) ലോറിയില്‍ 60 കിലോ കഞ്ചാവ് മിഠായിയും നിരോധിത പുകയില വസ്തുക്കളും കടത്താന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ അച്ഛനും മകനും അറസ്റ്റില്‍. കര്‍ണ്ണാടകയിലെ സട്ടപ്പ(46)യും മകന്‍ അഭിഷേകു(18)മാണ് അറസ്റ്റിലായത്.
സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ വിതരണത്തിന് എത്തിച്ചതാണ് ലഹരി വസ്തുക്കളെന്ന് കൊച്ചി ഡിസിപി എസ് ശശിധരന്‍ പറഞ്ഞു. ഇടനിലക്കാരെ പിടികൂടാന്‍ ശ്രമം തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി. കൊച്ചി പൊലീസ് കമീഷനര്‍ കെ സേതുരാമന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
Keywords: Kochi, News, Kerala, Top-Headlines, arrest, Arrested, Kochi: 60 kg ganja seized; Two arrested.