ജില്ലയിൽ ഡോക്ടർമാരുടെ പല തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. ഇത് അടിയന്തരമായി നികത്തണം. കാസർകോട് ജെനറൽ ആശുപത്രിയിൽ ഫോറൻസിക് സർജൻ്റെ കൂടുതൽ പെർമനൻ്റ് തസ്തികകൾ സൃഷ്ടിച്ച് കൊണ്ട് പോസ്റ്റ് മോർടം പ്രശ്നത്തിൽ ശാശ്വത പരിഹാരം വേണമെന്നും യോഗം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് കെജിഎംഒഎ ഹൗസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഡോ. സിഎം കായിഞ്ഞി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. ടിഎൻ.സുരേഷ് ഉദ്ഘാടനം ചെയ്തു.
പുതിയ ഭാരവാഹികളായി ഡോ. ഡിജി രമേഷ് (പ്രസിഡന്റ്), ഡോ. വികെ ശിൻസി (സെക്രടറി), ഡോ. രാജു മാത്യു സിറിയക് (ട്രഷറർ), ഡോ ശമീമ തൻവീർ, ഡോ. ഷകീൽ അൻവർ (വൈസ് പ്രസിഡൻ്റുമാർ), ഡോ. ധന്യാ മനോജ് (ജോ. സെക്രടറി) എന്നിവർ ചുമതലയേറ്റു. ഡിഎംഒ. ഡോ. എവി രാംദാസ് മുഖ്യാഥിതിയായിരുന്നു വിരമിച്ച അംഗങ്ങളായ ഡോ. ഇ മോഹനൻ, ഡോ. ബി നാരായണ നായ്ക് എന്നിവരെ യോഗത്തിൽ ആദരിച്ചു.
മുൻ സംസ്ഥാന ജേർണൽ എഡിറ്ററും കെജിഎംഒഎയുടെ മുൻ കാല നേതാവുമായ ഡോ. എവി ഭരതൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. മുരളീധരൻ, ഐഎംഎ ജില്ലാ ചെയർമാൻ ഡോ. സുരേഷ് ബാബു, ഡോ. രാജറാം കെകെ, ഡോ. ജനാർദന നായിക്, ഡോ. മനോജ് എടി സംസാരിച്ചു. സെക്രടറി രാജു മാത്യു സിറിയക് സംഘടനാ റിപോർട് അവതരിപ്പിച്ചു. ഡോ. എ ജമാൽ അഹ്‌മദ് സ്വാഗതവും ഡോ. വികെ ശിൻസി നന്ദിയും പറഞ്ഞു.
< !- START disable copy paste -->