city-gold-ad-for-blogger

AIIMS | കാസര്‍കോട്ട് എയിംസിനായി ആവശ്യമായ ഇടപെടല്‍ നടത്തുമെന്ന് ബിജെപി ദേശീയ ജെനറല്‍ സെക്രടറി ദുഷ്യന്ത് കുമാര്‍ ഗൗതം

കാസര്‍കോട്: (www.kasargodvartha.com) കാസര്‍കോട്ട് എയിംസിനായി ആവശ്യമായ ഇടപെടല്‍ നടത്തുമെന്ന് ബിജെപി ദേശീയ ജെനറല്‍ സെക്രടറി ദുഷ്യന്ത് കുമാര്‍ ഗൗതം പറഞ്ഞു. ജില്ലയിലെത്തിയ അദ്ദേഹത്തെ എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മ ഭാരവാഹികള്‍ സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.
    
AIIMS | കാസര്‍കോട്ട് എയിംസിനായി ആവശ്യമായ ഇടപെടല്‍ നടത്തുമെന്ന് ബിജെപി ദേശീയ ജെനറല്‍ സെക്രടറി ദുഷ്യന്ത് കുമാര്‍ ഗൗതം

എയിംസ് എന്ന ലോകോത്തര ആരോഗ്യ സ്ഥാപനം കാസര്‍കോട് അനുവദിക്കുക, ഉന്നത ചികിത്സ കിട്ടാതെ ദുരിതത്തിലായ കേരളത്തിലെ ഏക ജില്ലയായ കാസര്‍കോട്ടേക്ക് കേന്ദ്ര ആരോഗ്യ പഠന സംഘത്തെ നിയോഗിക്കുക എന്നീ ആവശ്യങ്ങളുമായി എയിംസ് ജനകീയ കൂട്ടായ്മ ദുഷ്യന്ത് കുമാര്‍ ഗൗതമിന് നിവേദനം നല്‍കി.

വിഷയം ആഴത്തില്‍ മനസിലായെന്നും ബന്ധപ്പെട്ടവരെ ധരിപ്പിക്കുമെന്നും അനുഭാവപൂര്‍വമായ പരിഗണന ലഭിക്കുമെന്നും ബിജെപി നേതാവ് ഉറപ്പ് നല്‍കി. പ്രസിഡന്റ് ഗണേഷ് അരമങ്ങാനം നിവേദനം കൈമാറി. ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍, ജനകീയ കൂട്ടായ്മ വൈസ് പ്രസിഡന്റും ബ്ലോക് പഞ്ചായത്ത് മെമ്പറുമായ ജമീല അഹ്മദ്, ട്രഷറര്‍ സലീം സന്ദേശം ചൗക്കി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
           
AIIMS | കാസര്‍കോട്ട് എയിംസിനായി ആവശ്യമായ ഇടപെടല്‍ നടത്തുമെന്ന് ബിജെപി ദേശീയ ജെനറല്‍ സെക്രടറി ദുഷ്യന്ത് കുമാര്‍ ഗൗതം

Keywords:  Latest-News, Kerala, Kasaragod, Top-Headlines, BJP, Political-News, Hospital, Public-Demand, Dushyant Kumar Gautam, AIIMS, Kasaragod: Dushyant Kumar Gautam says necessary intervention will be done for AIIMS.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia