Join Whatsapp Group. Join now!
Aster mims 04/11/2022

Mahin Haji | 'ബഹുജന അടിത്തറ ശക്തമാക്കും'; കാസര്‍കോട് ജില്ലയില്‍ മുസ്ലിം ലീഗിനെ കരുത്തുറ്റ സംഘടനയാക്കി മാറ്റുമെന്ന് കല്ലട്ര മാഹിന്‍ ഹാജി

Kallatra Mahin Haji says Muslim League will be changed to strong organization, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com) മുസ്ലിം ലീഗിനെ കരുത്തുറ്റ സംഘടനയാക്കി മാറ്റുന്നതിനായി ബഹുജന അടിത്തറ ശക്തമാക്കുമെന്ന് മുസ്ലിംലീഗ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു. കാഞ്ഞങ്ങാട് പ്രസ് ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് മലപ്പുറം കഴിഞ്ഞാല്‍ കൂടുതല്‍ എംഎല്‍എമാരടക്കമുള്ള ലീഗ് ശക്തി കേന്ദ്രമായ ജില്ലയാണ് കാസര്‍കോട് . ഇനിയും ഇതില്‍ കൂടുതല്‍ വളര്‍ച ലക്ഷ്യമിട്ടാണ് മുന്നേറുക. അതിനുള്ള ശ്രമങ്ങള്‍ വരും ദിനങ്ങളില്‍ ശക്തമായി തന്നെ നടപ്പിലാക്കും.
       
Latest-News, Kerala, Kasaragod, Kanhangad, Top-Headlines, Political-News, Politics, Muslim-League, LDF, CPM, Government, Kallatra Mahin Haji, Kallatra Mahin Haji says Muslim League will be changed to strong organization.

കഴിഞ്ഞ മെംബര്‍ഷിപ് കാംപയിന്‍ കാലയളവില്‍ ജില്ലയില്‍ ഏറ്റവും ശക്തമായ രാഷ്ട്രീയ പാര്‍ടിയായി മുസ്ലിംലീഗ് വളര്‍ന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. അമ്പതിനായിരത്തലധികം മെമ്പര്‍മാര്‍ കാസര്‍കോട് ജില്ലയില്‍ കൂടിയിരിക്കുകയാണ്. പാര്‍ടിയെ ഇനിയും ശക്തമാക്കാനുളള ശ്രമങ്ങളുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് സര്‍കാര്‍ ജില്ലയെ കഴിഞ്ഞ ഏഴ് വര്‍ഷമായി അവഗണിച്ച് കൊണ്ടിരിക്കുകയാണ്. പണിപൂര്‍ത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞിട്ടും കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രിയുടെപ്രവര്‍ത്തനം തുടങ്ങാന്‍ എല്‍ഡിഎഫ് സര്‍കാരിന് കഴിഞ്ഞിട്ടില്ല. യുഡിഎഫ് ഭരണ കാലത്ത് ജില്ലയ്ക്ക് ലഭിച്ച മെഡികല്‍ കോളജ് സംവിധാനവും കുറ്റമറ്റ രീതിയില്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കാന്‍ ഈ സര്‍കാരിന് കഴിയുന്നില്ല. ജില്ലയുടെ ആരോഗ്യ പിന്നോക്കാവസ്ഥ കഴിഞ്ഞ കോവിഡ് കാലത്ത് തന്നെ നമുക്ക് ബോധ്യപ്പെട്ട കാര്യമാണ്.

ഇത്തരത്തില്‍ എല്‍ഡിഎഫ് സര്‍കാര്‍ ജില്ലയോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ യുഡിഎഫ് സംവിധാനത്തില്‍ മുസ്ലിംലീഗും കോണ്‍ഗ്രസും യോജിച്ച് മറ്റ് ഘടക കക്ഷകളെ കൂടി അണി നിരത്തി പ്രക്ഷോഭം നടത്തും. ബജറ്റില്‍ പോലും നികുതി കൂട്ടി ജനങ്ങളെ കൊള്ളയടിച്ച് ധൂര്‍ത്ത് നടത്തുന്ന സംസ്ഥാന സര്‍കാരിന്റെ എല്ലാ കൊള്ളരുതായ്മക്കെതിരെയും സംസ്ഥാന തലത്തില്‍ യുഡിഎഫ് നടത്തുന്ന സമരങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കും.

കേന്ദ്രത്തിലെ ബിജെപി സര്‍കാര്‍ നടത്തുന്ന ജനവിരുദ്ധ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെയും പ്രതിരോധങ്ങള്‍ തീര്‍ക്കാനും മുസ്ലിംലീഗ് മുന്നിലുണ്ടാവും. സംസ്ഥാനത്ത് ഇത്തരത്തില്‍ മുസ്ലിംലീഗ് ഉയര്‍ത്തുന്ന പ്രതിരോധമാണ് കാസര്‍കോടും മഞ്ചേശ്വരത്തും ബിജെപിക്ക് നിയമസഭയില്‍ പ്രതിനിധികളെ അയക്കാന്‍ കഴിയാതെ പോയതിന് കാരണമെന്ന് കൂടി ഓര്‍മിക്കണമെന്നും കല്ലട്ര മാഹിന്‍ ഹാജി കൂട്ടിച്ചേര്‍ത്തു.
       
Latest-News, Kerala, Kasaragod, Kanhangad, Top-Headlines, Political-News, Politics, Muslim-League, LDF, CPM, Government, Kallatra Mahin Haji, Kallatra Mahin Haji says Muslim League will be changed to strong organization.

ജില്ലയില്‍ മുസ്ലിംലീഗ് നേതൃത്വത്തില്‍ നടക്കുന്ന സിഎച് സെന്ററുകള്‍ അടക്കമുള്ളവ കൊണ്ട് നടക്കുന്ന സേവന രാഷ്ട്രീയം കൂറെ കൂടി ഊര്‍ജസ്വലമായി മുന്നോട്ട് കൊണ്ട് പോകും. പരേതരായ എപി അബ്ദുല്ല മുതല്‍ കെഎസ് അബ്ദുല്ല, ചെര്‍ക്കളം അബ്ദുല്ല തുടങ്ങി ടിഇ അബ്ദുല്ല വരെയുള്ള സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ എടുത്ത് കാണിക്കാവുന്ന പ്രമുഖ മുസ്ലിംലീഗ് നേതാക്കളിരുന്ന കസേരയിലാണ് ഞാനുള്ളത്. ആ ബോധ്യത്തോടെ മാധ്യമ പ്രവര്‍ത്തകരടക്കമുള്ള എല്ലാവരുടെയും പിന്തുണയോടെ വരും കാല പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ രംഗത്തുണ്ടാകുമെന്നും കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു.

മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റുമാരായ അഡ്വ. എന്‍എ ഖാലിദ്, വണ്‍ ഫോര്‍ അബ്ദുര്‍ റഹ്മാന്‍, മണ്ഡലം പ്രസിഡന്റ് ബശീര്‍ വെള്ളിക്കോത്ത്, ജെനറല്‍ സെക്രടറി കെകെ ബദ്‌റുദ്ദീന്‍, ട്രഷറര്‍ സികെ റഹ്മതുല്ല, മുന്‍സിപല്‍ പ്രസിഡന്റ് അബ്ദുര്‍ റസാഖ് തായിലക്കണ്ടി, ജെനറല്‍ സെക്രടറി കെകെ ജഅഫര്‍ എന്നിവരും സംബന്ധിച്ചു. പ്രസ് ഫോറം പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ജെനറല്‍ സെക്രടറി ജോയ് മാരൂര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ഫസലുര്‍ റഹ്മാന്‍ നന്ദിയും പറഞ്ഞു. ജോ.സെക്രടറി കെഎസ് ഹരി ബൊക നല്‍കി.

Keywords: Latest-News, Kerala, Kasaragod, Kanhangad, Top-Headlines, Political-News, Politics, Muslim-League, LDF, CPM, Government, Kallatra Mahin Haji, Kallatra Mahin Haji says Muslim League will be changed to strong organization.
< !- START disable copy paste -->

Post a Comment