വിജിലന്‍സ് അന്വേഷണം എവിടെയും എത്തില്ല. മുമ്പുണ്ടായ അനുഭവം അങ്ങനെയാണ്. ഉദ്യോഗസ്ഥര്‍ മാത്രമല്ല തട്ടിപ്പിന് പിന്നിലുള്ളത്. ശുപാര്‍ശ നല്‍കിയ ഉന്നത രാഷ്ട്രീയ നേതാക്കളെ കണ്ടെത്തി അവരുടെ പങ്കുകൂടി പുറത്തുകൊണ്ടുവരണം. തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കണം. സര്‍കാര്‍ പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ട് വാരുകയാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെയുള്ളവരുടെ ശുപാര്‍ശയിലൂടെ നടന്ന തട്ടിപ്പ് അന്വേഷണ പരിധിയില്‍ വരണമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ലൈഫ് മിഷന്‍ അഴിമതിക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണ്. സിഎം രവീന്ദ്രന്റെ പങ്ക് പുറത്ത് വന്നതോടെ മുഖ്യമന്ത്രിയുടെയും റവന്യുമന്ത്രിയുടെയും ഓഫീസ് ആണ് അഴിമതിക്ക് പിന്നിലെന്ന് വ്യക്തമായി കഴിഞ്ഞു. ഇതും അന്വേഷണ പരിധിയില്‍ വരണം. മുഖ്യമന്ത്രിയുടെയും റവന്യുമന്ത്രിയുടെയും പങ്കും അന്വേഷിക്കണം.
തെഴിലുറപ്പ് തൊഴിലാളികളെ ജോലി സമയത്ത് ഭീഷണിപ്പെടുത്തി കൊണ്ടുപോയി സിപിഎമിന്റെ പാര്‍ടി ജാഥ വിജയിപ്പിക്കാന്‍ നോക്കുകയാണ്. ജാഥയ്ക്ക് പോകാത്തവര്‍ക്ക് തുടര്‍ന്ന് ജോലി കിട്ടില്ല. ജാഥയില്‍ പോയവര്‍ക്ക് ജോലിക്ക് പോകാതെ ഒപ്പിട്ട് വേതനം വാങ്ങാമെന്നാണ് പറയുന്നത്. തൊഴിലുറപ്പിലെ തട്ടിപ്പ് കേന്ദ്ര സര്‍കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും കേന്ദ്രമാണ് പണം നല്‍കുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Political-News, Politics, K.Surendran, Uduma, Pinarayi-Vijayan, Allegation, Controversy, BJP, K Surendran reacts on Chief Minister's Relief Fund Fraud.
< !- START disable copy paste -->