city-gold-ad-for-blogger
Aster MIMS 10/10/2023

Jifri Thangal | സമസ്തയുടെ വളര്‍ചയില്‍ പ്രവാസികളുടെ പങ്ക് മഹത്തരമെന്ന് ജിഫ്രി മുത്തുകോയ തങ്ങള്‍; പ്രവാസി സെല്‍ സന്ദേശ യാത്രയ്ക്ക് തുടക്കം

കാസര്‍കോട്: (www.kasargodvartha.com) കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലേയും മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മസ്ജിദുകളുടേയും സംസ്ഥാപനത്തിലും വളര്‍ച്ചയിലും നിര്‍ണായക പങ്ക് വഹിച്ചവരാണ് പ്രവാസികളെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്തയുടെ വളര്‍ചയക്ക് ആക്കം കൂട്ടുന്നതിലും പ്രവാസികള്‍ നിസ്സീമമായ ഇടപെടലുകളാണ് നടത്തിയിട്ടുള്ളത് എന്നും പ്രവാസികളുടെ സഹായ സഹകരണങ്ങള്‍ക്കു പ്രത്യുപകാരമായി നല്കാനുള്ളത് അവരുടെയും കുടുംബാങ്ങളുടേയും ഭൗതിക- ആത്മീയ വിജയത്തിന് വേണ്ടിയുള്ള പ്രാര്‍ഥനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
      
Jifri Thangal | സമസ്തയുടെ വളര്‍ചയില്‍ പ്രവാസികളുടെ പങ്ക് മഹത്തരമെന്ന് ജിഫ്രി മുത്തുകോയ തങ്ങള്‍; പ്രവാസി സെല്‍ സന്ദേശ യാത്രയ്ക്ക് തുടക്കം

'സമസ്ത നമ്മുടെ രക്ഷാകവചം, ഒരുമ നമ്മുടെ വിജയ മാര്‍ഗം' എന്ന പ്രമേയവുമായി സമസ്ത പ്രവാസി സെല്‍ സംസ്ഥാന കമിറ്റി ഫെബ്രുവരി 20 മുതല്‍ 27 വരെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന സന്ദേശ യാത്രയുടെ സംസ്ഥാന തല ഉദ്ഘാടനം മേല്‍പറമ്പ് ജമാഅത് ഹോളില്‍ നിര്‍വഹിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു സയ്യിദുല്‍ ഉലമ ജിഫ്രി മുത്തുകോയ തങ്ങള്‍. സന്ദേശ ജാഥാ ക്യാപ്റ്റനും പ്രവാസി സെല്‍ സംസ്ഥാന പ്രസിഡന്റുമായ ആദൃശ്ശേരി ഹംസ കുട്ടി മുസ്ല്യാര്‍ അധ്യക്ഷനായി.

സമസ്ത ഉപാധ്യക്ഷന്‍ യുഎം അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍ പ്രാര്‍ഥന നടത്തി. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യപ്രഭാഷണം നടത്തി. ജാഥാ ഡയറക്ടര്‍ മാന്നാര്‍ ഇസ്മാഈല്‍ കുഞ്ഞ് ഹാജി സന്ദേശ യാത്രാ ലക്ഷ്യങ്ങള്‍ വിശദീകരിച്ചു. സമസ്ത മാനജര്‍ കെ മോയിന്‍ കുട്ടി മാസ്റ്റര്‍ ജാഥാ ഷെഡ്യൂള്‍ വിശദീകരിച്ചു. ജാഥാ കോ-ഓഡിനേറ്റര്‍ മജീദ് പത്തപ്പിരിയം ജാഥാ അംഗങ്ങളെ പരിചയപ്പെടുത്തി.
               
Jifri Thangal | സമസ്തയുടെ വളര്‍ചയില്‍ പ്രവാസികളുടെ പങ്ക് മഹത്തരമെന്ന് ജിഫ്രി മുത്തുകോയ തങ്ങള്‍; പ്രവാസി സെല്‍ സന്ദേശ യാത്രയ്ക്ക് തുടക്കം

എപിപി കുഞ്ഞഹ് മദ് ഹാജി, കല്ലട്ര അബ്ബാസ് ഹാജി, താജുദ്ദീന്‍ ചെമ്പരിക്ക, പി മുനീര്‍ ചെര്‍ക്കള, ഇബ്രാഹിം ഹാജി പടിക്കില്‍, എംഎഎച് മഹ്മൂദ് ഹാജി, കെകെ അബ്ദുല്ല ഹാജി, ഹുസൈന്‍ തങ്ങള്‍ മസ്തിക്കുണ്ട്, സികെകെ മാണിയൂര്‍ സംസാരിച്ചു. സമസ്ത പ്രവാസി സെല്‍ കാസര്‍കോട് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് നദ് വി ചേരൂര്‍ സ്വാഗതവും ജാഥാ അസിസ്റ്റന്റ് ഡയറക്ടര്‍ മൂന്നിയൂര്‍ ഹംസ ഹാജി നന്ദിയും പറഞ്ഞു. യാത്രാ അംഗങ്ങളായ വികെ മുഹമ്മദ്, എകെ അബുല്‍ ബാഖി, ഇസ്മാഈല്‍ ഹാജി എടച്ചേരി, അസീസ് പുള്ളാവൂര്‍,
ഇസ്മാഈല്‍ ഹാജി ചാലിയം, എകെ ആലിപ്പറമ്പ്, ഒഎം ശരീഫ് ദാരിമി, പിസി ഉമര്‍ മൗലവി, ഹാസന്‍ ആലങ്കോട് സംബന്ധിച്ചു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Samastha, Religion, Programme, Gulf, Jifri Muthukoya Thangal, Jifri Muthukoya Thangal said that role of expatriates in Samastha's growth is great.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL