Join Whatsapp Group. Join now!
Aster mims 04/11/2022

Jaishankar | അധികാരത്തില്‍ തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെ ഇന്ദിരാഗാന്ധി തന്റെ പിതാവിനെ കേന്ദ്ര സെക്രടറി സ്ഥാനത്ത് നിന്ന് നീക്കി, രാജീവ് ഗാന്ധിയുടെ കാലത്ത് അദ്ദേഹത്തെ മാറ്റുകയും ചെയ്തു; വളരെ നേരായ വ്യക്തിയായത് ആയിരിക്കാം അവരുടെ വിരോധത്തിന് കാരണം: ജയശങ്കര്‍

Indira Gandhi removed my father as Union Secretary, he was superseded during Rajiv Gandhi’s time: Jaishankar#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർ


ന്യൂഡെല്‍ഹി: (www.kasargodvartha.com) മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തന്റെ പിതാവ് ഡോ. കെ സുബ്രഹ്മണ്യത്തെ ഡിഫന്‍സ് പ്രൊഡക്ഷന്‍ സെക്രടറി സ്ഥാനത്ത് നിന്ന് നീക്കിയത് അനുസ്മരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ചൊവ്വാഴ്ച വിദേശ സര്‍വീസില്‍ നിന്ന് രാഷ്ട്രീയത്തിലേക്കുള്ള തന്റെ യാത്രയെക്കുറിച്ച് പറയവെയാണ് ജയശങ്കര്‍ ഇത് പറഞ്ഞത്. 

1980-ല്‍ അധികാരത്തില്‍ തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെയാണ് ഇന്ദിരാഗാന്ധി അദ്ദേഹത്തെ നീക്കിയത്. പിന്നീട് രാജീവ് ഗാന്ധിയുടെ കാലത്ത് അദ്ദേഹത്തെ മറികടന്ന് അദ്ദേഹത്തേക്കാള്‍ ജൂനിയറായ ഒരാള്‍ കാബിനറ്റ് സെക്രടറിയായി. ബ്യൂറോക്രാറ്റുകളുടെ കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നതെന്നും സെക്രടറിയാകുകയായിരുന്നു തന്റെ ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

'ഒരു ബ്യൂറോക്രാറ്റായിരുന്ന എന്റെ പിതാവ് സെക്രടറിയായെങ്കിലും അദ്ദേഹത്തെ സെക്രടറി സ്ഥാനത്ത് നിന്ന് നീക്കി, ആ സമയത്ത്, 1979 ലെ ജനതാ സര്‍കാരിലെ ഏറ്റവും പ്രായം കുറഞ്ഞ സെക്രടറിയായി അദ്ദേഹം മാറി,'- ജയശങ്കര്‍ പറഞ്ഞു.

'1980-ല്‍ അദ്ദേഹം ഡിഫന്‍സ് പ്രൊഡക്ഷന്‍ സെക്രടറിയായിരുന്നു. 1980-ല്‍ ഇന്ദിരാഗാന്ധി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, അവര്‍ നീക്കം ചെയ്ത ആദ്യത്തെ സെക്രടറി അദ്ദേഹമായിരുന്നു. ഏറ്റവും അറിവുള്ള വ്യക്തിയായിരുന്നുവെന്നാണ് അദ്ദേഹത്തെ അറിയുന്നവര്‍ പറയുന്നത്,- ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

പിന്നീട് ഒരിക്കലും പിതാവ് സെക്രടറിയായില്ല. രാജീവ് ഗാന്ധിയുടെ കാലത്ത് അദ്ദേഹത്തെക്കാള്‍ ജൂനിയറായ ഒരാള്‍ക്ക് വേണ്ടി അദ്ദേഹത്തെ മാറ്റിനിര്‍ത്തുകയായിരുന്നു. തന്റെ പിതാവ് വളരെ നേരായ വ്യക്തിയായിരുന്നു. അതാകാം വിരോധത്തിന് കാരണമെന്നും ജയശങ്കര്‍ ഒര്‍മിക്കുന്നു. ഔദ്യോഗിക ജീവിതത്തെ കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജയശങ്കര്‍ ഇത് വ്യക്തമാക്കിയത്.
News,National,India,Minister,Top-Headlines,Latest-News,Politics,PM,Indira Gandhi,RajivGandhi, Indira Gandhi removed my father as Union Secretary, he was superseded during Rajiv Gandhi’s time: Jaishankar



ഇന്‍ഡ്യയിലെ ഏറ്റവും പ്രമുഖ ദേശീയ സുരക്ഷാ തന്ത്രജ്ഞരില്‍ ഒരാളായിരുന്ന കെ സുബ്രഹ്മണ്യം വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ പിതാവാണ്. 2015 ജനുവരി മുതല്‍ 2018 ജനുവരി വരെ വിദേശകാര്യ സെക്രടറിയായിരുന്ന ജയശങ്കര്‍ മുന്‍പ് ചൈനയിലും അമേരികയിലും ഉള്‍പെടെ പ്രധാന രാജ്യങ്ങളില്‍ സ്ഥാനപതിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2011-ലാണ് അന്തരിച്ചത്.

Keywords: News,National,India,Minister,Top-Headlines,Latest-News,Politics,PM,Indira Gandhi,RajivGandhi, Indira Gandhi removed my father as Union Secretary, he was superseded during Rajiv Gandhi’s time: Jaishankar

Post a Comment