കുവൈത് സിറ്റി: (www.kasargodvartha.com) കുവൈതില്‍ രണ്ട് മക്കളെ കൊലപ്പെടുത്തിയശേഷം കെട്ടിടത്തില്‍നിന്ന് ചാടി മരിച്ച ഇന്‍ഡ്യക്കാരിയായ യുവതിയെ തിരിച്ചറിഞ്ഞതായി പൊലീസ്. 38 കാരിയായ തമിഴ്‌നാട് ചിദംബരം കടലൂര്‍ സ്വദേശിനി അഖില കാര്‍ത്തികേയന്‍ ആണ് മരിച്ചത്. ഇവരുടെ രണ്ട് കുട്ടികളെ അപാര്‍ട്‌മെന്റിനുള്ളിലെ മുറിയില്‍ കൊല്ലപ്പെട്ട നിലയിലും കണ്ടെത്തിയിരുന്നു.
മക്കളായ 10 വയസുള്ള ജീവിതേഷ് 13 വയസുള്ള യാഴിനി എന്നിവരെയാണ് മുറിയ്ക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അഖില ആത്മഹത്യ ചെയ്തതാണെന്നാണ് റിപോര്‍ടുകള്‍.
ഫഹാഹീലിലെ ഒരു അപാര്‍ട്‌മെന്റില്‍ നിന്നാണ് താഴേക്ക് ചാടിയതെന്ന് കഴിഞ്ഞ ദിവസം തന്നെ കുവൈതി മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തിരുന്നു. കെട്ടിടത്തിന് താഴെ വീണ നിലയില്‍ കണ്ടെത്തിയ യുവതിയെ പൊലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ചു.
എന്‍ജിനീയറിങ് ബിരുദധാരിയായ അഖില കുടുംബത്തോടൊപ്പം വര്‍ഷങ്ങളായി കുവൈതില്‍ താമസിച്ചു വരികയാണ്. ഭര്‍ത്താവ് കാര്‍ത്തികേയന്‍ കുവൈതില്‍ ഓയില്‍ മേഖലയില്‍ എന്‍ജിനീയറാണ്.
ഇന്‍ഡ്യക്കാരി ആത്മഹത്യ ചെയ്തുവെന്ന വിവരം ലഭിച്ചതനുസരിച്ച് പൊലീസ്, ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥര്‍, പബ്ലിക് സെക്യൂരിറ്റി സംഘം, ഡെപ്യൂടി പബ്ലിക് പ്രോസിക്യൂടര്‍, ഫോറന്‍സിക് സംഘം തുടങ്ങിയവര്‍ സ്ഥലത്തെത്തി. കെട്ടിടത്തിന് താഴെ നിന്ന് യുവതിയെ കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് അപാര്‍ട്‌മെന്റില്‍ പരിശോധന നടത്താനെത്തിയ പൊലീസ് സംഘം വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് കുട്ടികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
കുവൈത് പൊലീസിന്റെ അല്‍ അഹ്മദി ഗവര്‍ണറേറ്റ് റിസര്‍ച് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Keywords: news,World,international,Gulf,kuwait City,kuwait,Top-Headlines,Latest-News,suicide,suicide-attempt,Death,Police, Indian woman committed suicide by jumping from an apartment in Kuwait