തങ്ങളെ ചൂഷണം ചെയ്യുന്ന, രാത്രികളിലെ ഉറക്കം നശിപ്പിക്കുന്ന, മോശം വര്‍ണന നടത്തുന്ന, സന്തോഷങ്ങളെ ഇല്ലാതാക്കുന്ന, മെല്ലെമെല്ലെ നമ്മുടെ ജീവിതത്തെ തന്നെ കാര്‍ന്നുതിന്നുന്ന ബന്ധങ്ങളുമായി വേര്‍പിരിയുന്നു എന്നതാണ് വീഡിയോയുടെ തീം. തളങ്കര സ്വദേശിയായ ഹാരിസ് 2020ൽ തുടക്കം കുറിച്ച സ്ഥാപനം ഇന്ന് 50 ലധികം ജീവനക്കാരുള്ള ശ്രദ്ധേയമായ കംപനിയാണ്.
'ടോക്‌സിക് ബന്ധങ്ങളോട് ഇന്നത്തെ കാലത്ത് നോ പറയാന്‍ പലര്‍ക്കും മടിയാണ്. നോ പറയേണ്ട സന്ദര്‍ഭങ്ങളില്‍ നോ തന്നെ പറയണം. അത് പ്രണയത്തില്‍ മാത്രമല്ല. സൗഹൃദങ്ങളിലും എല്ലായിടത്തും നാം സ്വീകരിക്കേണ്ടത് ഈ നിലപാടാണ്. ഈ ആശയം മുന്‍ നിര്‍ത്തിയാണ് ഹാരിസ് ആൻഡ് കോയുടെ ടീമിനെ മുന്‍നിര്‍ത്തി വീഡിയോ ക്യാംപയിന്‍ നടത്തിയത്. നല്ല സന്ദേശമായതിനാല്‍ ഏവരും സ്വീകരിച്ചുവെന്നതില്‍ സന്തോഷം', ഹാരിസ് ആൻഡ് കോ ഡയറക്ടര്‍ ഹാരിസ് പറഞ്ഞു.
Keywords: Kasaragod, News, Kerala, Campaign, Social-Media, Viral-Video, Health, Friend, Video, Top-Headlines, Haris & Co. with special Valentine campaign.
< !- START disable copy paste -->