കള്ളൻ ഓടിച്ചുപോയ ബസ് തെലങ്കാനയിൽ അണ്ടാറ ടൺഡ പാതയിൽ ഭൂകൈലാസ ക്ഷേത്ര പരിസരത്ത് ഗട്ടറിൽ വീഴുകയായിരുന്നു. വിവരം അറിഞ്ഞ് പൊലീസ്, കെഎസ്ആർടിസി അധികൃതർ തെലങ്കാനയിൽ നിന്ന് ബസ് തിരികെ കൊണ്ടുവന്നു.
ചൊവ്വാഴ്ച രാവിലെ പുറപ്പെടേണ്ട സർവീസിന്റെ ഡ്യൂടിക്ക് എത്തിയ ഡ്രൈവർ ബസ് പരതിയെങ്കിലും കണ്ടില്ല. തെലങ്കാന ഭാഗത്തേക്ക് ഈ ബസ് ഓടിച്ച് കൊണ്ടുപോവുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. പൊലീസും കെഎസ്ആർടിസിയും തിരച്ചിൽ സംഘങ്ങൾ രൂപവത്കരിച്ചിരുന്നു. കള്ളനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.