Join Whatsapp Group. Join now!
Aster mims 04/11/2022

Land Issue | ആദിവാസികള്‍ക്ക് ഭൂമി അനുവദിക്കുമെന്ന് വാഗ്ദാനം നല്‍കി അധികൃതര്‍ നിരന്തരം വഞ്ചിക്കുകയാണെന്ന് ഗോത്രജനത ഭൂസമര സമിതി

Gothrajanata Samiti says that authorities cheating by promising to allot land to tribals, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) ജില്ലയിലെ ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി അനുവദിക്കുമെന്ന് വാഗ്ദാനം നല്‍കി നിരന്തരം വഞ്ചിക്കുന്ന അധികൃതരുടെ നിലപാട് അനീതിയാണെന്ന് ഗോത്രജനത ഭൂസമര സമിതി ജില്ലാ കമിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. നിലവില്‍ 1200 ഓളം കുടുംബങ്ങളാണ് ഇങ്ങനെ വഞ്ചിക്കപ്പെട്ട് കൊണ്ടിരിക്കുന്നത്. പനത്തടി പഞ്ചായതില്‍ 150 കുടുംബങ്ങള്‍ക്ക് 50 സെന്റ് വീതം കൃഷിഭൂമി നല്‍കാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും പിന്നീടത് 10 സെന്റ് മാത്രമായി ചുരുങ്ങി.
            
Latest-News, Kerala, Kasaragod, Top-Headlines, Video, Press Meet, Land-Issue, Land, Controversy, Gothrajanata Samiti, Gothrajanata Samiti says that authorities cheating by promising to allot land to tribals.

ബാക്കിയുള്ള 40 സെന്റ് വനഭൂമിയായി പിന്നീട് നല്‍കാമെന്നും അറിയിച്ചു. എന്നാല്‍ അവിടുള്ള മരങ്ങള്‍ മുറിക്കാന്‍ പാടില്ലെന്ന നിബന്ധനയാണ് അധികൃതര്‍ അറിയിച്ചത്. മരം മുറിക്കാതെ എങ്ങനെ കൃഷി ചെയ്യുമെന്നതാണ് കാര്യം. ഒന്നര വര്‍ഷമായി ഈ ആവശ്യമുന്നയിച്ച് വിവിധ ഘട്ടങ്ങളിലായി നടത്തുന്ന സമരത്തെ അധികാരികളുടെ ഗൂഢപദ്ധതിയുടെ ഭാഗമായി ഭരണപക്ഷ അനുകൂല സംഘടനകള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതായും സമരസമിതി ആരോപിച്ചു.

ഇതിന് വേണ്ടി വ്യാജ ആരോപണങ്ങളും കണക്കുകളും അവതരിപ്പിക്കുന്നത് പൊതുസമൂഹം തിരിച്ചറിയണം. ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നതിനായി 2021-ല്‍ കലക്ടര്‍ ഉത്തരവിറക്കിയിരുന്നു. ഓരോ കുടുംബത്തിനും ഒരേകര്‍ വീതം കൃഷിഭൂമി നല്‍കുന്നതിനുള്ള കലക്ടറുടെ ഉത്തരവ് മറികടന്ന് 20 സെന്റ് ഭൂമി ഉടന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നല്‍കുന്ന ഇരട്ടത്താപ്പ് സമീപനമാണ് ഈ സംഘടന സ്വീകരിച്ചത്. വസ്തുതകള്‍ മൂടി വച്ച് അധികൃതരുടെ കെടുകാര്യസ്ഥത മറയ്ക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തുന്നതെന്നും ഗോത്രജനത ഭൂസമര സമിതി ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
     
Latest-News, Kerala, Kasaragod, Top-Headlines, Video, Press Meet, Land-Issue, Land, Controversy, Gothrajanata Samiti, Gothrajanata Samiti says that authorities cheating by promising to allot land to tribals.

വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ചെയര്‍മാന്‍ എം കൃഷ്ണന്‍, കെഎം മധു, കൃഷ്ണന്‍ വെള്ളാല, രഞ്ജിനി നെല്ലിക്കട്ട, നാരായയണന്‍ കാവുങ്കാല്‍, മഞ്ജുഷ കോളിച്ചാല്‍, നിഷ വെള്ളരിക്കുണ്ട് എന്നിവര്‍ പങ്കെടുത്തു.



Keywords: Latest-News, Kerala, Kasaragod, Top-Headlines, Video, Press Meet, Land-Issue, Land, Controversy, Gothrajanata Samiti, Gothrajanata Samiti says that authorities cheating by promising to allot land to tribals.
< !- START disable copy paste -->

Post a Comment