Join Whatsapp Group. Join now!
Aster mims 04/11/2022

Fraternity | കാസര്‍കോട് ഗവ. കോളജ് മുന്‍ പ്രിന്‍സിപലിന്റെ ആരോപണങ്ങള്‍ നിരുത്തരവാദപരമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്; പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യം

Fraternity Movement says Kasaragod Govt. College ex-principal's allegations irresponsible, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) ഗവ. കോളജ് കാംപസിനെയും വിദ്യാര്‍ഥികളെയും കുറിച്ചുള്ള മുന്‍ പ്രിന്‍സിപലിന്റെ ആരോപണങ്ങള്‍ നിരുത്തരവാദപരമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ സെക്രടറിയേറ്റ്. കാംപസില്‍ ലഹരി ഉപഭോഗവും അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളുമുണ്ടായിരുന്നെങ്കില്‍ ആ സമയത്ത് തന്നെ അത് തടയുന്നതിനാവശ്യമായ നടപടി സ്വീകരിക്കുകയായിരുന്നു പ്രിന്‍സിപല്‍ എന്ന രീതിയില്‍ ചെയ്യേണ്ടിയിരുന്നതെന്ന് ഫ്രറ്റേണിറ്റി കുറ്റപ്പെടുത്തി.
               
Latest-News, Kerala, Kasaragod, Top-Headlines, Allegation, Controversy, Govt.college, SFI, Politics, Political-News, Fraternity Movement, Kasaragod Govt. College, Fraternity Movement says Kasaragod Govt. College ex-principal's allegations irresponsible.

അതിന് പകരം ഇപ്പോള്‍ അത്തരം കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നത് കോളജില്‍ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികളെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണ്. തനിക്കെതിരെ നടപടി നേരിട്ടതിന് ശേഷം വിദ്യാര്‍ഥികള്‍ക്കു നേരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നിരുത്തരവാദപരമാണ്. കാംപസിലെ നൂറുകണക്കിന് വിദ്യാര്‍ഥികളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന ആരോപണം പ്രിന്‍സിപല്‍ പിന്‍വലിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് സിഎ യൂസുഫ് ചെമ്പിരിക്ക അധ്യക്ഷത വഹിച്ചു. ജില്ലാ ജെനറല്‍ സെക്രടറിമാരായ റാസിഖ് മഞ്ചേശ്വരം, എന്‍എം വാജിദ്, വൈസ് പ്രസിഡന്റ് പ്രവീണ്‍ കുമാര്‍, സെക്രടറി റാശിദ് മുഹ്യുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Allegation, Controversy, Govt.college, SFI, Politics, Political-News, Fraternity Movement, Kasaragod Govt. College, Fraternity Movement says Kasaragod Govt. College ex-principal's allegations irresponsible.
< !- START disable copy paste -->

Post a Comment