Join Whatsapp Group. Join now!
Aster mims 04/11/2022

Accident | വാഹനാപകടം: വയനാട്ടില്‍ ഗ്രാമപഞ്ചായത് മുന്‍ അംഗം മരിച്ചു

Former panchayat member died in road accident #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

സുല്‍ത്താന്‍ബത്തേരി: (www.kasargodvartha.com) വാഹനാപകടത്തില്‍ പുല്‍പ്പള്ളി ഗ്രാമപഞ്ചായത് ഭരണസമിതി മുന്‍ അംഗം മരിച്ചു. വേലിയമ്പം കുന്നപ്പള്ളിയില്‍ സാബു കെ. മാത്യൂ (45) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8.30 മണിയോടെ സാബു സഞ്ചരിച്ച സ്‌കൂടെര്‍ ഭൂദാനത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന പികപ് ജീപിന് പിറകുവശത്ത് വന്നിടിച്ചായിരുന്നു അപകടം.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ സാബുവിനെ നാട്ടുകാര്‍ ചേര്‍ന്ന് സുല്‍ത്താന്‍ബത്തേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വേലിയമ്പം ദേവീവിലാസം വെക്കേഷണല്‍ ഹയര്‍ സെകന്‍ഡറി സ്‌കുള്‍ ജീവനക്കാരനാണ് സാബു.

News, Kerala, Top-Headlines, Death, Accident, Wayanad, Obituary, Former panchayat member died in road accident.

മത്തച്ചന്‍-ഏലിയാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: അമ്പിളി (അധ്യാപിക, വേലിയമ്പം ദേവീവിലാസം വൊകേഷനല്‍ ഹയര്‍ സെകന്‍ഡറി സ്‌കൂള്‍). മക്കള്‍: അനോണ്‍ സാബു, ബേസില്‍ സാബു.

Keywords: News, Kerala, Top-Headlines, Death, Accident, Wayanad, Obituary, Former panchayat member died in road accident.

Post a Comment