Join Whatsapp Group. Join now!
Aster mims 04/11/2022

Fire | പ്ലാന്റേഷന്‍ കോര്‍പറേഷന്റെ തോട്ടത്തില്‍ തീപ്പിടുത്തം; കശുമാവിന്‍ തൈകള്‍ കത്തിനശിച്ചു; പാട്ടത്തിനെടുത്തയാള്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം; പ്രതിസന്ധി

Fire in Plantation Corporation's place, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബോവിക്കാനം: (www.kasargodvartha.com) പ്ലാന്റേഷന്‍ കോര്‍പറേഷന്റെ തോട്ടത്തില്‍ തീപ്പിടുത്തം. കശുമാവിന്‍ തൈകള്‍ കത്തിനശിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് തൊഴിലാളികള്‍ ഭക്ഷണം കഴിച്ചിരിക്കുന്ന സമയത്താണ് ആദൂര്‍ ഡിവിഷനിലെ കക്കിയോട് ബ്രാഞ്ചില്‍ തീപ്പിടുത്തമുണ്ടായത്. കശുവണ്ടി ശേഖരിക്കാന്‍ അടക്കം 35 ലക്ഷം രൂപയ്ക്ക് കശുമാവിന്‍ തോട്ടം പാട്ടത്തിന് എടുത്ത ബെള്ളൂര്‍ നാട്ടക്കല്ലിലെ ലത്വീഫ് എന്നയാള്‍ക്ക് തീ വിഴുങ്ങിയതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.
           
Latest-News, Kerala, Kasaragod, Top-Headlines, Bovikanam, Fire, Accident, Video, Fire in Plantation Corporation's place.

ഏകദേശം 12 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് ഇവര്‍ പറയുന്നത്. ഉണങ്ങിക്കിടന്ന അടിക്കാടുകളിലേക്കും പുല്ലിലേക്കും തീ ആളിപ്പടര്‍ന്നു. പാട്ടക്കരാറുകാരന്റെ അധ്വാനവും പ്രതീക്ഷകളും കൂടിയാണ് തീപ്പിടുത്തതില്‍ കത്തിയമര്‍ന്നത്. പൊതുവെ നഷ്ടത്തില്‍ തുടരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി തീപ്പിടുത്തം കൂടി ഉണ്ടായതെന്നാണ് പറയുന്നത്. ഇനിയെന്ത് വേണമെന്നറിയാതെ ഉഴലുകയാണ് ലത്വീഫ്.
      
Latest-News, Kerala, Kasaragod, Top-Headlines, Bovikanam, Fire, Accident, Video, Fire in Plantation Corporation's place.

തുടര്‍ച്ചയായി പ്ലാന്റേഷന്‍ കോര്‍പറേഷന്റെ വിവിധ ഭാഗങ്ങളില്‍ തീപ്പിടുത്തം സംഭവിക്കുന്നുണ്ട്. പൊതുവെ ചൂട് കൂടിയതും തീപ്പിടുത്തത്തിന് കാരണമാകുന്നതായാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ പാട്ടത്തിന് എടുത്തവരെയാണ് ഏറെ പ്രതിസന്ധിയിലാക്കുന്നത്. വലിയ പ്രതീക്ഷയോടെയാണ് ഇത്രയും വലിയ തുകയ്ക്ക് കരാര്‍ പാട്ടത്തിന് എടുക്കുന്നത്. എന്നാല്‍ മുതല്‍ പോലും ലഭിക്കാതെ കനത്ത നഷ്ടത്തിലേക്ക് വീണുപോകുന്ന പരിതാപകരമായ അവസ്ഥയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അധികൃതരുടെ കൈതാങ്ങില്ലെങ്കില്‍ വലിയ പ്രതിസന്ധിയായിരിക്കും അഭിമുഖീകരിക്കേണ്ടി വരികയെന്നാണ് ചൂണ്ടിക്കാട്ടുന്നത്.


Keywords: Latest-News, Kerala, Kasaragod, Top-Headlines, Bovikanam, Fire, Accident, Video, Fire in Plantation Corporation's place.
< !- START disable copy paste -->

Post a Comment