Join Whatsapp Group. Join now!
Aster mims 04/11/2022

Fire | വൈദ്യുതി തൂണിൽ നിന്നും തീ പടർന്ന് ഭജന മന്ദിരത്തിന് സമീപം വീണ്ടും തീപ്പിടുത്തം; മരം നിന്ന് കത്തി; പ്രദേശവാസികൾ ഭീതിയിൽ

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ Fire broke out from electricity pole
ആദൂർ: (www.kasargodvartha.com) വൈദ്യുതി തൂണിൽ നിന്നും തീ പടർന്ന് കുണ്ടാറിൽ വീണ്ടും മരത്തിന് തീപ്പിടിച്ചു. ചെർക്കള ജാൽസൂർ സംസ്ഥാന പാതയോട് ചേർന്ന് കിടക്കുന്ന കുണ്ടാർ ഭജന മന്ദിരത്തിന് സമീപത്താണ് ഞായറാഴ്ച തീപ്പിടുത്തമുണ്ടായത്.15 വർഷത്തിനിടെ നിരവധി തവണയാണ് ഈ മരത്തിന് തീപ്പിടിച്ചത്.

സമീപമുള്ള വൈദ്യുതി ലൈനിൽ നിന്നാണ് തീ പടർന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. പലതവണ ബന്ധപ്പെട്ട വൈദ്യുതി ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടിട്ടും പ്രശ്‌ന പരിഹാരത്തിന് വേണ്ടിയുള്ള നടപടി ഇല്ലെന്നും അധികൃതരുടെ അനാസ്ഥ മൂലമാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും കാറഡുക്ക ഗ്രാമപഞ്ചായത് ഒമ്പതാം വാർഡ് മെമ്പർ എ കെ അബ്ദുർ റഹ്‌മാൻ കാസർകോട് വാർത്തയോട് പറഞ്ഞു.

Kasaragod, Adhur, Electricity,news, Kerala, Fire, Complaint, District Collector, Top-Headlines, Fire broke out from electricity pole.

ജില്ലാ കലക്ടർ, വിലേജ് ഓഫീസർ, തഹസിൽദാർ എന്നിവർക്ക് ഒരിക്കൽക്കൂടി പരാതിപ്പെട്ടിട്ടുണ്ട്. അടിയന്തിരമായി നടപടി എടുത്തില്ലെങ്കിൽ വൻ ദുരന്തത്തിന് വഴിയൊരുങ്ങുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകുന്നു. തീ പടരുന്ന സംഭവം വിളിച്ചറിയിച്ചപ്പോൾ പ്രദേശവാസികളോട് നിങ്ങൾ തന്നെ ശരിയാക്കണമെന്നാണ് വൈദ്യുതി അധികൃതർ അറിയിച്ചതെന്ന് ആരോപണമുണ്ട്.

Kasaragod, Adhur, Electricity,news, Kerala, Fire, Complaint, District Collector, Top-Headlines, Fire broke out from electricity pole.

Keywords: Kasaragod, Adhur, Electricity,news, Kerala, Fire, Complaint, District Collector, Top-Headlines, Fire broke out from electricity pole.
< !- START disable copy paste -->

Post a Comment