തീയാളി പടര്‍ന്നത് കാരണം തളിപ്പറമ്പ്-ശ്രീകണ്ഠാപുരം റോഡില്‍ പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പെടുത്തി. അഞ്ചുയൂനിറ്റ് ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. എന്നാല്‍ വന്‍പൊട്ടിത്തെറികളോടെ തീയാളിപടര്‍ന്നത് രക്ഷാ പ്രവര്‍ത്തനം ദുഷ്‌കരമാക്കി.
കണ്ണൂര്‍ ജില്ലയില്‍ തീപ്പിടിത്തം വ്യാപകമാകുന്നത് ഫയര്‍ഫോഴ്‌സിനെ വെളളം കുടിപ്പിക്കുന്നുണ്ട്. അഗ്നിരക്ഷാ സേനയുടെ കണക്കനുസരിച്ച് കഴിഞ്ഞ ഒന്നരമാസത്തിനിടെയില്‍ 217 തീപ്പിടിത്തങ്ങളാണുണ്ടായിരിക്കുന്നത്. ഇതില്‍ 65 എണ്ണം തളിപ്പറമ്പ് ഫയര്‍സ്‌റ്റേഷന്‍ പരിധിയിലാണ്.
Keywords: Latest-News, Top-Headlines, Kannur, Fire force, Fire, Vehicles, Police, Police Station, Fire breaks out in police junkyard.