city-gold-ad-for-blogger

Farmer Missing | കേരളത്തില്‍ നിന്നും ഇസ്രാഈലിലേക്ക് നൂതന കൃഷിരീതി പഠിക്കാന്‍ പോയ 27 അംഗ സംഘത്തില്‍ നിന്നും ഒരു കര്‍ഷകനെ കാണാതായതായി റിപോര്‍ട്

ജറുസലേം: (www.kasargodvartha.com) കേരളത്തില്‍ നിന്നും ഇസ്രാഈലിലേക്ക് നൂതന കൃഷിരീതി പഠിക്കാന്‍ പോയ 27 അംഗ സംഘത്തില്‍ നിന്നും ഒരു കര്‍ഷകനെ കാണാതായതായി റിപോര്‍ട്. കണ്ണൂര്‍ ഇരിട്ടിയിലെ ബൈജു കുര്യനെ കാണാതായെന്നാണ് ചില ഓണ്‍ലൈന്‍ പോര്‍ടലുകള്‍ റിപോര്‍ട് ചെയ്തിരിക്കുന്നത്.
           
Farmer Missing | കേരളത്തില്‍ നിന്നും ഇസ്രാഈലിലേക്ക് നൂതന കൃഷിരീതി പഠിക്കാന്‍ പോയ 27 അംഗ സംഘത്തില്‍ നിന്നും ഒരു കര്‍ഷകനെ കാണാതായതായി റിപോര്‍ട്

വെള്ളിയാഴ്ച രാവിലെ മുതല്‍ കര്‍ഷകനെ കാണാതായെന്നാണ് ലഭിക്കുന്ന വിവരം. സംഭവം സംബന്ധിച്ച് പൊലീസിലും ഇസ്രാഈല്‍ എംബസിയിലും സംഘത്തെ നയിക്കുന്ന കൃഷി വകുപ്പ് പ്രിന്‍സിപല്‍ സെക്രടറി ബി അശോക് കുമാര്‍ പരാതി നല്‍കിയെന്നും റിപോര്‍ടില്‍ പറയുന്നു.

നാട്ടില്‍ ഭാര്യയുമായി ബന്ധപെട്ടെങ്കിലും വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്നും സൂചനയുണ്ട്. നേരത്തെ ആസൂത്രണം ചെയ്ത് ഇവിടെ എത്തിയതാകാമെന്ന് സംശയിക്കുന്നതെന്നും റിപോര്‍ടില്‍ പറയുന്നു. ഫോണില്‍ ബന്ധപ്പെടാനും സാധിക്കുന്നില്ലെന്ന് സഹയാത്രികര്‍ പറഞ്ഞു.

Keywords:  Latest-News, Kerala, Missing, Investigation, Farmer, Top-Headlines, World, Farmer who went from Kerala to Israel to learn advanced farming methods has gone missing: Report.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia