Join Whatsapp Group. Join now!
Aster mims 04/11/2022

DYFI | 'റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളിലെ വിഭവങ്ങള്‍ക്ക് ഈടാക്കുന്നത് അമിതവില'; ജനങ്ങളെ ദ്രോഹിക്കുന്ന വിലവര്‍ധനവ് അടിയന്തിരമായി പിന്‍വലിക്കണമെന്ന് ഡി വൈ എഫ് ഐ

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,news,Railway,Food,DYFI,Increase,Top-Headlines,Kerala,
തിരുവനന്തപുരം: (www.kasargodvartha.com) റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളിലെ വിഭവങ്ങള്‍ക്ക് ഈടാക്കുന്നത് അമിതവിലയെന്ന് ഡി വൈ എഫ് ഐ. ജനങ്ങളെ ദ്രോഹിക്കുന്ന വിലവര്‍ധനവ് അടിയന്തിരമായി പിന്‍വലിക്കണമെന്നും ഡി വൈ എഫ് ഐ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

പല വിഭവങ്ങള്‍ക്കും രണ്ടിരട്ടി വര്‍ധനവ് പോലും ഉണ്ടായിരിക്കുന്നുവെന്നും നേതാക്കള്‍ ആരോപിച്ചു. പഴം പൊരിയുടെ വില 13 ല്‍ നിന്ന് 20 രൂപയായും ഊണിന് 55 ല്‍ നിന്ന് 95 രൂപയായും വര്‍ധിച്ചു. മുട്ടക്കറിയുടെ വില 32ല്‍ നിന്ന് 50 രൂപയായി ഉയര്‍ത്തി, കടലക്കറി 28 രൂപയില്‍ നിന്ന് 40ലേക്കും ഉയര്‍ത്തി.

'Excessive prices charged for food in canteens at railway stations'; DYFI wants immediate withdrawal of price hike which harms people, Thiruvananthapuram, News, Railway, Food, DYFI, Increase, Top-Headlines, Kerala

ചികന്‍ ബിരിയാണിക്ക് 100 രൂപയുമായി. പരിപ്പുവട, ഉഴുന്നുവട, സമോസ എന്നിവ സെറ്റിന് 17 ആയിരുന്നത് 25ലേക്ക് കുതിച്ചു. മുട്ട ബിരിയാണിക്ക് 80ഉം വെജിറ്റബിള്‍ ബിരിയാണിക്ക് 70 ഉം നല്‍കണം.

ഈ നിലയില്‍ സാധാരണ യാത്രക്കാരെ കൊള്ളയടിക്കുന്ന വില വര്‍ധനവാണ് റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ നടത്തിയിരിക്കുന്നതെന്നും ഡി വൈ എഫ് ഐ ചൂണ്ടിക്കാട്ടി.

റെയില്‍വേയെ ആശ്രയിച്ച് യാത്ര ചെയ്യുന്ന സാധാരണ ജനതയെ ദുരിതത്തിലാഴ്ത്തുന്നതും ന്യായീകരിക്കാന്‍ കഴിയാത്തതുമായ നടപടിയാണിത്. ഇതിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരണമെന്നും
ജനങ്ങളെ ദ്രോഹിക്കുന്ന വിലവര്‍ധനവ് അടിയന്തിരമായി പിന്‍വലിക്കണമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Keywords: 'Excessive prices charged for food in canteens at railway stations'; DYFI wants immediate withdrawal of price hike which harms people, Thiruvananthapuram, News, Railway, Food, DYFI, Increase, Top-Headlines, Kerala.

Post a Comment