ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. ഭാഗ്യം കൊണ്ടാണ് വന്‍ദുരന്തം ഒഴിവായത്. ദേശീയ പാതയിലേക്കടക്കം വൈദ്യുതി തൂണുകള്‍ തകര്‍ന്നുവീണതിനാല്‍ കാസര്‍കോട് നിന്ന് ചെര്‍ക്കള ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു.
പൊലീസ് സ്ഥലത്തെത്തി വാഹനങ്ങള്‍ വഴി തിരിച്ചുവിട്ടു. ദേശീയ പാത നിര്‍മാണ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് നേരത്തെ തന്നെ നഗരത്തില്‍ റോഡുകളില്‍ സ്ഥലപരിമിതി നേരിടുന്നുണ്ട്. അതിനിടെ ഒരു ഭാഗത്തേക്കുള്ള ഗതാഗതം കൂടി നിലച്ചതോടെ വാഹനങ്ങള്‍ കടന്നുപോകാന്‍ ഏറെ ബുദ്ധിമുട്ടി.
ആളുകളുടെ മേലിലോ വാഹനങ്ങളിലോ തൂണുകള്‍ പതിക്കാത്തത് മൂലം വലിയ ദുരന്തം വഴിമാറുകയായിരുന്നു. അപകടവും നടന്നയുടന്‍ കെഎസ്ഇബി ഈ ലൈനിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വൈദ്യുതി മുടങ്ങിയത് നഗരത്തിലെ ചില കടകളില്‍ വ്യാപാരത്തെ ബാധിച്ചു.
(Updated)
Keywords: Latest-News, Kerala, Kasaragod, Top-Headlines, Collapse, Traffic-Block, Electric Post, Electricity, Accident, Electricity pylons collapsed in Kasaragod city.
< !- START disable copy paste -->