Join Whatsapp Group. Join now!
Aster mims 04/11/2022

Khadi | ജില്ലാ ആശുപത്രി നഴ്‌സുമാര്‍ ഇനി മുതല്‍ ഖാദി മേലങ്കി അണിഞ്ഞെത്തും

District hospital nurses will wear khadi overcoats, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com) ജില്ലാ ആശുപത്രി നഴ്‌സുമാര്‍ക്കുള്ള ഖാദി ഓവര്‍ക്കോട്ട് വിതരണം, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ജീവനക്കാര്‍ക്കുള്ള ഖാദി വസ്ത്ര വിതരണം എന്നിവയുടെ ജില്ലാതല ഉദ്ഘാടനം കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ നിര്‍വ്വഹിച്ചു. കാഞ്ഞങ്ങാട് ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.
      
Latest-News, Kerala, Kasaragod, Kanhangad, Top-Headlines, District-Hospital, Hospital, District hospital nurses will wear khadi overcoats.

നഴ്‌സുമാര്‍ക്കുള്ള ഖാദി ഓവര്‍കോട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.വി.രാംദാസ്, ജീവനക്കാര്‍ക്കുള്ള ഖാദി വസ്ത്രം ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം ) സ്റ്റാഫ് സെക്രട്ടറി എം രാധാകൃഷ്ണന്‍ എന്നിവര്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനില്‍ നിന്ന് ഏറ്റുവാങ്ങി. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ ഖാദി ഓവര്‍കോട്ട് ധരിക്കണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവും, ജീവനക്കാര്‍ ആഴ്ചയില്‍ ഒരു ദിവസം ഖാദി വസ്ത്രം ധരിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവും നിലവിലുള്ള സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ്, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പരിപാടി സംഘടിപ്പിച്ചത്.

ഇതിന്റെ ഭാഗമായി ജില്ലയിലെ മറ്റ് സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാരെയും ഖാദി വസ്ത്രം ധരിക്കുന്നതിനു പ്രോത്സാഹിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) ഡോ.എ.വി.രാംദാസ് അറിയിച്ചു. ചടങ്ങില്‍ ഡോ.ചന്ദ്ര മോഹനന്‍, അബ്ദുള്‍ ലത്തീഫ് മഠത്തില്‍, എന്‍.മേരിക്കുട്ടി, പി.കുഞ്ഞികൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയറക്ടര്‍ കെ.വി.രാജേഷ് സ്വാഗതവും പ്രൊജക്ട് ഓഫീസര്‍ എം.ആയിഷ നന്ദിയും പറഞ്ഞു.

Keywords: Latest-News, Kerala, Kasaragod, Kanhangad, Top-Headlines, District-Hospital, Hospital, District hospital nurses will wear khadi overcoats.
< !- START disable copy paste -->

Post a Comment