Join Whatsapp Group. Join now!
Aster mims 04/11/2022

Accidental Death | അമിത വേഗതയിലെത്തിയ ബൈക് ഇടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം

Bovikanam,kasaragod,passenger,Accidental Death,Obituary,Kerala,

ബോവിക്കാനം: (www.kasargodavartha.com) അമിത വേഗതയിലെത്തിയ ബൈക് ഇടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം. ബേപ്പ് പടുപ്പിലെ വി ചന്ദ്രശേഖരന്‍ (57) ആണ് മരിച്ചത്. ബോവിക്കാനത്തെ ബിഎംഎസ് ചുമട്ട് തൊഴിലാളിയാണ്.

ബോവിക്കാനം-കുറ്റിക്കോല്‍ റോഡില്‍ മഞ്ചക്കല്ലില്‍ ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക് ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

ഇടിച്ച ബൈക് 70 മീറ്റര്‍ അകലേക്ക് തെറിച്ച് വീണതായും അപകടസ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നു. ബൈക് യാത്രക്കാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. 

Man Died in Road Accident, Bovikanam, Kasaragod, passenger, Accidental Death, Obituary, Kerala.

പരേതരായ പി നാരായണൻ നായർ - വി സരോജിനി ദമ്പതികളുടെ മകനാണ്.
ഭാര്യ: സി സുശീല. മക്കള്‍: സി ശരണ്യ, സി ശരണ്‍ കുമാര്‍. മരുമകന്‍: വിനോദ് കുമാര്‍ (മുളിയാര്‍).

Keywords:  Man Died in Road Accident, Bovikanam, Kasaragod, passenger, Accidental Death, Obituary, Kerala.

Post a Comment