ജമാഅതെ ഇസ്ലാമി എന്ന പേര് ഉണ്ടെങ്കിലും അവര്‍ക്ക് മറ്റൊരു രൂപമുണ്ട്. ജമാഅതെ ഇസ്ലാമിയുടെ രാഷ്ട്രീയപാര്‍ടിയാണ് വെല്‍ഫെയര്‍ പാര്‍ടി. വെല്‍ഫെയര്‍ പാര്‍ടി മുസ്ലീം ലീഗുമായും കോണ്‍ഗ്രസുമായും കൂട്ടുകൂടിയവരാണ്. വെല്‍ഫെയര്‍ പാര്‍ടി സഖ്യത്തിന് നേതൃത്വം നല്‍കുന്നത് ലീഗിലെ ഒരു വിഭാഗമാണ്. ചര്‍ച ജമാഅതെ ഇസ്ലാമിയുടെ ബുദ്ധിയില്‍ മാത്രം ഉദിച്ചതല്ലെന്നും കോണ്‍ഗ്രസിനും ലീഗിനും അതില്‍ പങ്കുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. കേന്ദ്രസര്‍കാരിന്റെ നയങ്ങള്‍ രാജ്യത്തിനും മതനിരപേക്ഷതക്കും എതിരാണ്. ഇന്‍ഡ്യയെ മതാധിഷ്ഠിത രാജ്യമാക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണ്. വര്‍ഗീയത രാജ്യത്തിന് ആപത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ വിവിധ പ്രദേശങ്ങളില്‍ നിന്ന് ആയിരങ്ങളാണ് കുമ്പളയിലേക്ക് ഒഴുകിയെത്തിയത്. 14 ജില്ലകളിലായി 140 മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന ജാഥ മാര്‍ച് 18 ന് തിരുവനന്തപുരത്ത് സമാപിക്കും. 2024 ല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്ര സര്‍കാരിനെതിരെയുള്ള ശക്തമായ രാഷ്ട്രീയ പ്രചാരണമാണ് ജാഥയിലൂടെ സിപിഎം ലക്ഷ്യമിടുന്നത്. സംസ്ഥാന സെക്രടറിയറ്റ് അംഗം പി കെ ബിജു മാനേജരായ ജാഥയില്‍ കേന്ദ്ര കമിറ്റി അംഗം സി എസ് സുജാത, സംസ്ഥാന സെക്രടറിയറ്റ് അംഗം എം സ്വരാജ്, ജെയ്ക് സി തോമസ്, കെ ടി ജലീല്‍ എംഎല്‍എ എന്നിവര്‍ സ്ഥിരാംഗങ്ങളാണ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി കാസര്‍കോട് ജില്ലയില്‍ അഞ്ചിടങ്ങളില്‍ പര്യടനം നടത്തും.
Keywords: Latest-News, Kerala, Kasaragod, Kumbala, Political-News, Politics, CPM, Pinarayi-Vijayan, Ministers, March, Top-Headlines, CPM march started from Kumbla.
< !- START disable copy paste -->