city-gold-ad-for-blogger
Aster MIMS 10/10/2023

Book Review | 'കല്ലുമ്മക്കായ', സാദിഖ് കാവില്‍ പറയാന്‍ ശ്രമിച്ച കഥയിലെ ചെമ്പരിക്ക ഖാസി വെറും ഭാവനാസൃഷ്ടിമാത്രം

-കെപിഎസ് വിദ്യാനഗര്‍

(www.kasargodvartha.com) ഈയിടെയാണ് യുഎഇയില്‍ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ സാദിഖ് കാവിലിന്റെ കല്ലുമ്മക്കായ എന്ന കഥാ സമാഹാരം കയ്യിലെത്തിയത്. 2021 ലെ സംസ്‌കൃതി - സിവി ശ്രീരാമന്‍ പുരസ്‌കാരം നേടിയ കഥ എന്നതിനാല്‍ ആദ്യം തന്നെ സമാഹാരത്തിലെ ഒമ്പത് കഥകളില്‍ നിന്ന് കല്ലുമ്മക്കായ തന്നെ വായിക്കാന്‍ തിഞ്ഞെടുക്കുകയായിരുന്നു. കാസര്‍കോടന്‍ പശ്ചാത്തലത്തില്‍ നമുക്ക് പരിചിതമായ രീതിയില്‍ പറഞ്ഞുതുടങ്ങുന്ന കഥയാണ് പിന്നീട് നാം അറിഞ്ഞു കൊണ്ടിരിക്കുന്ന ചുറ്റുപാടുകളില്‍ നിന്ന് മാറി മറ്റൊരു രീതിയിലേക്ക് സഞ്ചരിക്കുന്നത്.
        
Book Review | 'കല്ലുമ്മക്കായ', സാദിഖ് കാവില്‍ പറയാന്‍ ശ്രമിച്ച കഥയിലെ ചെമ്പരിക്ക ഖാസി വെറും ഭാവനാസൃഷ്ടിമാത്രം

കഥയിലെ ചെമ്പല്ലിക്കര ചെമ്പരിക്ക ആണെന്നും ഖാസി സമഗ്ര ഇസ്ലാം സീനിയര്‍ ഉപാധ്യക്ഷന്‍ പിഎം അബ്ദുല്ല മൗലവി സമസ്ത സീനിയര്‍ വൈസ് പ്രസിഡന്റ് ആയിരുന്ന സിഎം അബ്ദുല്ല മൗലവി ആണെന്നും വായനക്കാര്‍ക്ക് യാതൊരു സങ്കോചവും കൂടാതെ ഉറപ്പിക്കാവുന്നതാണ്. ഖാസിയുടെ ദുരൂഹ മരണവും കഥയില്‍ ഏതാണ്ട് അതേപടിയാണ് സാദിഖ് കാവില്‍ പറയുന്നതും. എന്നാല്‍ യഥാര്‍ത്ഥ കഥയോടൊപ്പം ഭാവനയും കൂടി കലര്‍ത്തി വേറൊരു രീതിയിലേക്കാണ് കഥ മുന്നോട്ട് പോകുന്നത്.

കൊലപാതകമോ അപകട മരണമോ എന്ന് തെളിയിക്കുന്നതില്‍ പരാജയപ്പെട്ട സിബിഐയുടെ ആത്മഹത്യ വാദങ്ങള്‍ കേരള ഹൈക്കോടതി വരെ നിഷ്‌കരുണം തള്ളിയതാണ്. ജനകീയ അന്വേഷണ കമ്മീഷന്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടും (പിന്നീട് ആ റിപ്പോര്‍ട്ട് പുറത്തു വിടാതിരിക്കാന്‍ ചിലര്‍ ഹൈക്കോടതിയില്‍ നിന്നും സ്റ്റേ വാങ്ങി എന്നാണറിവ്) പുറത്ത് വന്ന വാര്‍ത്തകളും സാഹചര്യ തെളിവുകളും കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുമ്പോഴും കാവില്‍ കഥയില്‍ അവയെ എങ്ങും കൊണ്ട് വരുന്നേയില്ല.
          
Book Review | 'കല്ലുമ്മക്കായ', സാദിഖ് കാവില്‍ പറയാന്‍ ശ്രമിച്ച കഥയിലെ ചെമ്പരിക്ക ഖാസി വെറും ഭാവനാസൃഷ്ടിമാത്രം

വിവാദമായ ഒരു പശ്ചാത്തലം കേന്ദ്രമാക്കി കഥ രചിക്കുമ്പോള്‍ പാലിക്കേണ്ട സൂക്ഷ്മത കല്ലുമ്മക്കായയില്‍ കാണാനില്ല. അനുഭവസമ്പത്തുള്ള ഒരു കഥാകാരനില്‍ നിന്ന് അങ്ങനെ ഒരു വീഴ്ച ഉണ്ടായത് കരുതിക്കൂട്ടിയോ അതോ യാദൃശ്ചികമോ?. മരണം കാരണം കണ്ടെത്തുക എന്നത് ഒരു കഥാകാരന്റെ ഉദ്യമം അല്ലായിരിക്കാം. പക്ഷേ, ഒരു പണ്ഡിതന്റെ മരണ കാരണമറിയാന്‍ കാത്തുനില്‍ക്കുന്ന പതിനായിരങ്ങളോട് നീതിപുലര്‍ത്തണമായിരുന്നു. കഥയുടെ ആഖ്യാന രീതിയോ ഭാവനയോ കഥാകാരന്റെ സ്വാതന്ത്ര്യമാണ് എന്ന് സമ്മതിക്കുന്നു. കഥ പറഞ്ഞു പോകുന്നതും അത്തരം ഫാന്റസിയിലൂടെ തന്നെയാണ്. പക്ഷേ, വൈകാരികമായ ഒരു വിഷയത്തെ കാസര്‍കോട്ടുകാരന്‍ കൂടിയായ ഒരാള്‍ ഈ രീതിയില്‍ കൈകാര്യം ചെയ്യുന്നത് ഉള്‍കൊള്ളാന്‍ പ്രയാസമുണ്ട്.

കേരളക്കരയെ ഞെട്ടിച്ച മരണമായിരുന്നു ചെമ്പരിക്ക ഖാസിയുടേത്. അന്വേഷണ പരമ്പരകള്‍ തന്നെ പിന്നീട് നടന്നുവെങ്കിലും കൊലപാതകികളിലേക്ക് എത്തുന്ന തെളിവുകള്‍ ഹാജരാക്കാനോ അവരുടെ വാദമുഖങ്ങളെ കോടതിയില്‍ സമര്‍ഥിക്കാനോ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. മരണം കൊലപാതകമാണന്ന പൊതുബോധത്തിന് എതിരായാണ് കഥയുടെ ക്ലൈമാക്‌സ്. ആദ്യമായാണ് ഈയൊരു വിഷയം ഒരു കഥയ്ക്ക് പ്രമേയമാകുന്നത്. അതിന് മുന്നിട്ടിറങ്ങി എന്നത് പ്രശംസനീയം തന്നെ. പക്ഷേ, കഥക്ക് ആന്റി ക്ലൈമാക്‌സ് കൊണ്ട് വന്നു സാദിഖ് കാവില്‍ തീര്‍ത്തും നിരാശപ്പെടുത്തി.
                   
Book Review | 'കല്ലുമ്മക്കായ', സാദിഖ് കാവില്‍ പറയാന്‍ ശ്രമിച്ച കഥയിലെ ചെമ്പരിക്ക ഖാസി വെറും ഭാവനാസൃഷ്ടിമാത്രം

മലയാളത്തിലെ ഏറെ വായനക്കാരുള്ള ആനുകാലികങ്ങളില്‍ കഥ എഴുതാറുള്ള സാദിഖ് കാവിലിന്റെതായി വായിച്ചവയില്‍ മറ്റൊന്നിനോടും ഇഷ്ടക്കുറവ് തോന്നിയിട്ടില്ല. നമുക്ക് അറിയാത്ത തികച്ചും ഭാവനാ സമ്പന്നമായിരുന്നു കല്ലുമ്മക്കായ എന്ന ഈ കഥയെങ്കില്‍ ഒരുപക്ഷേ ഇതിനേയും നമ്മള്‍ സ്വീകരിച്ചേനെ. ആഖ്യാനവും ഭാഷയും സമാഹാരത്തിലെ മറ്റു കഥകളെ പോലെ മുന്നിട്ട് നില്‍ക്കുന്നു എന്ന് പറയാതെ വയ്യ. കല്ലുമ്മക്കായ ഒഴിച്ച് നിര്‍ത്തിയാല്‍ മാക്ബത്ത് പ്രസിദ്ധീകരിച്ച ഈ സമാഹാരത്തെ ഒരു തരത്തിലും വിമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നുമില്ല. ഏറെ ബഹുമാനിക്കുന്ന എഴുത്തുകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തോട് തുറന്നു പറയട്ടെ, ഒരു പണ്ഡിതന്റെ മരണത്തെ ഇങ്ങനെ ചിത്രീകരിക്കരുതായിരുന്നു.

Keywords:  Article, Top-Headlines, Book Review, Controversy, Book, Murder-Case, Sadiq Kavil, Kallummakaya, KPS Vidyanagar, Controversy over Sadiq Kavil's book Kallummakaya.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL