Join Whatsapp Group. Join now!
Aster mims 04/11/2022

Controversy | ചെമ്മനാട്ട് പൊരിവെയിലില്‍ അംഗന്‍വാടി കുട്ടികളുടെ കലോത്സവം നടത്തിയെന്ന് എല്‍ഡിഎഫ്; ഭരണസമിതിയോഗം ബഹിഷ്‌കരിച്ചു; ബാലാവകാശ കമീഷന്‍ കേസെടുത്തു

Controversy over Anganwadi children's festival, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെമ്മനാട്: (www.kasargodvartha.com) പൊരിവെയിലില്‍ അംഗന്‍വാടി കുട്ടികളുടെ കലോത്സവം നടത്തിയെന്ന ആരോപണവുമായി എല്‍ഡിഎഫ്. അതിനിടെ സംഭവത്തില്‍ ബാലാവകാശ കമീഷന്‍ കേസെടുത്തു.
ചെമ്മനാട് ഗ്രാമപഞ്ചായത് അംഗന്‍വാടി കലോത്സവം തിങ്കളാഴ്ച ചെമ്മനാട് ഓഡിറ്റോറിയത്തിന് മുന്നിലെ പൊരിവെയിലത്ത് നടത്തിയെന്നാണ് ആരോപണം. മാധ്യമവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കേസെടുത്തതെന്ന് കമീഷനംഗം പിപി ശ്യാമളാദേവി അറിയിച്ചു. കലക്ടര്‍, ജില്ലാ ഐസിഡിഎസ് ഓഫീസര്‍, ചെമ്മനാട് പഞ്ചായത് സെക്രടറി, ഐസിഡിഎസ് സൂപര്‍വൈസര്‍ എന്നിവരോട് റിപോര്‍ട് ആവശ്യപ്പെട്ടുണ്ട്.
      
Latest-News, Kerala, Kasaragod, Chemnad, Controversy, Festival, Political-News, Politics, LDF, Kalolsavam, Allegation, Controversy over Anganwadi children's festival.

അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് ചെമ്മനാട് പഞ്ചായത് ഭരണസമിതിയോഗം എല്‍ഡിഎഫ് അംഗങ്ങള്‍ ബഹിഷ്‌കരിച്ചു. കലോത്സവം ചെമ്മനാട് കെന്‍സ് ഓഡിറ്റോറിയത്തില്‍ നടത്തുമെന്നാണ് ഭരണസമിതി അറിയിച്ചതെന്നും എന്നാല്‍ ഓഡിറ്റോറിയത്തിന് പുറത്ത് പൊരിവെയിലത്തായിരുന്നു കലോത്സവമെന്നും ഇത് കുട്ടികളോടുള്ള ക്രൂരതയാണെന്നും എല്‍ഡിഎഫ് അംഗങ്ങള്‍ ആരോപിച്ചു.
             
Latest-News, Kerala, Kasaragod, Chemnad, Controversy, Festival, Political-News, Politics, LDF, Kalolsavam, Allegation, Controversy over Anganwadi children's festival.

പഞ്ചായതിന് കോളിയടുക്കത്ത് സ്വന്തമായി ഓഡിറ്റോറിയവും ഹോളുമുണ്ട്. ഈ സൗകര്യം ഉപയോഗിക്കാതെയായിരുന്നു കലോത്സവമെന്നും പഞ്ചായത് തനത് തുക ഉപയോഗിച്ച് ബണ്ടിച്ചാലില്‍ നിര്‍മിച്ച ചില്‍ഡ്രന്‍സ് പാര്‍കിന്റെ ഉദ്ഘാടനം ലീഗ് മേളയാക്കി മാറ്റിയിരുന്നുവെന്നും ഇതേ തുടര്‍ന്ന് ചടങ്ങ് എല്‍ഡിഎഫ് അംഗങ്ങള്‍ ബഹിഷ്‌കരിച്ചിരുന്നുവെന്നും എല്‍ഡിഎഫ് അംഗം ഇ മനോജ് കുമാര്‍ ആരോപിച്ചു. പഞ്ചായത് ചിലവില്‍ രാഷ്ട്രീയമര്യാദ കാണിക്കാതെ ലീഗ് മേളയാക്കിയത് അല്‍പത്തമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: Latest-News, Kerala, Kasaragod, Chemnad, Controversy, Festival, Political-News, Politics, LDF, Kalolsavam, Allegation, Controversy over Anganwadi children's festival.
< !- START disable copy paste -->

Post a Comment