city-gold-ad-for-blogger
Aster MIMS 10/10/2023

Conflict | 'ചെങ്കള പഞ്ചായത് മുസ്ലിം ലീഗ് ഭാരവാഹി യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും കസേരയേറും'

ചെങ്കള: (www.kasargodvartha.com) പഞ്ചായത് മുസ്ലിം ലീഗ് ഭാരവാഹികളുടെ യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും കസേരയേറുമുണ്ടായതായി റിപോര്‍ട്. ചെങ്കള പഞ്ചായതില്‍ കാലങ്ങളായി ഒരു വിഭാഗം ലോബിയാണ് പാര്‍ടിയെ നിയന്ത്രിക്കുന്നതെന്നാണ് ചിലരുടെ പ്രധാന ആരോപണം. മെമ്പര്‍ഷിപ് അടിസ്ഥാനത്തില്‍ ഈയിടെ നിലവില്‍ വന്ന കമിറ്റി റിടേണിംഗ് ഓഫീസര്‍മാരെ സ്വാധീനിച്ചാണ് കമിറ്റിയുണ്ടാക്കിയതെന്ന് ഒരുവിഭാഗം ലീഗ് പ്രവര്‍ത്തകര്‍ ആരോപണം ഉന്നയിച്ചിരുന്നു. ജില്ലാ - സംസ്ഥാന കമിറ്റിക്ക് ഇതുസംബന്ധിച്ച് പരാതിയും നല്‍കിയിരുന്നു.
         
Conflict | 'ചെങ്കള പഞ്ചായത് മുസ്ലിം ലീഗ് ഭാരവാഹി യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും കസേരയേറും'

വോടെണ്ണുമ്പോള്‍ സാക്ഷികളെ നിര്‍ത്തണമെന്ന് പാര്‍ടിയില്‍ വ്യവസ്ഥയുണ്ടെന്നും എന്നാല്‍ അതിന് തയ്യാറാകാതെ റിടേണിംഗ് ഓഫീസര്‍മാര്‍ ഏകപക്ഷീയമായി പ്രസിഡണ്ടിനെയും സെക്രടറിയെയും പ്രഖ്യാപിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. മണ്ഡലം കമിറ്റിയില്‍ തെരെഞ്ഞടുപ്പു നടന്നപ്പോള്‍ പഞ്ചായത് കമിറ്റിയുടെ ചെങ്കളയില്‍ നിന്നുള്ള പ്രതിനിധി ദയനീയമായി പരാജയപ്പെട്ടിരുന്നുവെന്ന് ലീഗ് പ്രവര്‍ത്തകര്‍ പറയുന്നു.

ജില്ലാ കമിറ്റിയിലേക്ക് പഞ്ചായതില്‍ നിന്നുള്ള പ്രതിനിധികളെ നിശ്ചയിച്ചപ്പോള്‍ കമിറ്റി വിളിച്ചു കൂട്ടാതെ കെ അബ്ദുല്ലക്കുഞ്ഞിയുടെ പേര് പ്രസിഡണ്ടും സെക്രടറിയും ലെറ്റര്‍ ഹെഡില്‍ എഴുതി നല്‍കുകയായിരുന്നുവെന്ന ആരാപണവും ഇവര്‍ ഉന്നയിക്കുന്നു. ഇതിനെതിരെ പഞ്ചായതില്‍ നിന്നുള്ള ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍ മേല്‍ കമിറ്റിക്ക് പരാതി നല്‍കിയെങ്കിലും പരാതിക്കൂളള സമയം അവസാനിച്ചു എന്ന് പറഞ്ഞ് തള്ളുകയായിരുന്നുവെന്നാണ് ആക്ഷേപം.
               
Conflict | 'ചെങ്കള പഞ്ചായത് മുസ്ലിം ലീഗ് ഭാരവാഹി യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും കസേരയേറും'

കഴിഞ്ഞ വെള്ളിയാഴ്ച പഞ്ചായത് പ്രവര്‍ത്തക സമിതിയിലേക്കും സംസ്ഥാന കൗണ്‍സിലിലേക്കുമുള്ളവരെ തീരുമാനിക്കുന്നതിന് വേണ്ടി പഞ്ചായത് ഭാരവാഹികളുടെ യോഗം വിളിച്ചിരുന്നു. എന്നാല്‍ മുഴുവന്‍ ഭാരവാഹികളെയും വിളിക്കാതെ യോഗം ചേര്‍ന്നതാണ് പ്രശ്‌നത്തിന് കാരണമായതെന്നാണ് വിവരം. തങ്ങള്‍ക്ക് വേണ്ടവരെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി ഗ്രൂപ് യോഗം ചേര്‍ന്നു എന്ന് ആരോപിച്ചായിരുന്നു ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകര്‍ ഓഫീസില്‍ ഇരച്ചുകയറിയതെന്നാണ് സൂചന.

പാര്‍ടിയില്‍ ഗ്രൂപ് കളിക്കുന്നുവെന്ന് ആരോപിച്ച് മൂന്ന് ഭാരവാഹികള്‍ക്ക് നേരെയായിരുന്നു പാര്‍ടി പ്രവര്‍ത്തകര്‍ ഓഫീസിലെത്തി പ്രതിഷേധവും കയ്യാങ്കളിയും കസേരയേറും ഉണ്ടായതെന്നാണ് പുറത്തുവരുന്ന വിവരം. ഇതേ തുടര്‍ന്ന് പ്രവര്‍ത്തക സമിതി അംഗങ്ങളെയും സംസ്ഥാന കമിറ്റി അംഗങ്ങളെയും തെരെഞ്ഞടുക്കാന്‍ കഴിയാതെ യോഗം അലസിപിരിയുകയായിരുന്നുവെന്നാണ് അറിയുന്നത്.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Cherkala, Muslim-league, Political-News, Politics, Controversy, Conflict in Chengala Panchayat Muslim League office bearer meeting.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL