ചൊവ്വാഴ്ച മുംബൈയിൽ നിന്ന് സൂറത്കൽ വരെയുള്ള എക്‌സ്പ്രസ് (12133) ട്രെയിൻ ഒന്നരമണിക്കൂറാണ് തൊട്ടടുത്ത മുൽക്കി സ്റ്റേഷനിൽ പിടിച്ചിട്ടത്. അതും ഒരു ചരക്ക് ട്രെയിനിന് വേണ്ടിയായിരുന്നു പിടിച്ചിടൽ. മലയാളി യാത്രക്കാരും ഈ ട്രെയിനിൽ ഏറെ ഉണ്ടായിരുന്നു. ക്ഷുഭിതരായ യാത്രക്കാർ മുൽക്കി സ്റ്റേഷൻ മാസ്റ്ററെ കണ്ട് പരാതി പറയുകയും, ബഹളം വെക്കുകയും ചെയ്തു. നേരത്തെ ഈ ട്രെയിൻ മംഗ്ളുറു വരെ സർവീസ് നടത്തിയിരുന്നതാണ്.
സ്ത്രീകളും, കുട്ടികളും അടങ്ങുന്നവരാണ് കൂടുതലും ദീർഘദൂര ട്രെയിനുകളെ ആശ്രയിച്ച് യാത്ര ചെയ്യുന്നത്. എന്നാൽ ഇപ്പോൾ റെയിൽവേയുടെ കൃത്യത നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് യാത്രക്കാർ പറയുന്നു. റോഡ് യാത്രയുടെ ബുദ്ധിമുട്ടുകളും, സുരക്ഷിതത്വമില്ലായ്മയും താരതമ്യേന, കുറഞ്ഞ ചിലവുമാണ് ട്രെയിനിനെ പ്രധാന യാത്രയ്ക്കായി സാധാരണക്കാർ ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ സുഖപ്രദവും, സുരക്ഷിതത്വവും, കൃത്യസമയവും പാലിക്കേണ്ടതുമായ യാത്രയാണ് റെയിൽവേ നൽകേണ്ടതെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ റിസർവേഷൻ കംപാർട്മെന്റുകൾ ഇപ്പോൾ ജെനറൽ കംപാർട്മെന്റുകളായി മാറിയ അവസ്ഥയാണ് ഉള്ളതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. റിസർവേഷൻ ചെയ്ത് വെയിറ്റിംഗ് ലിസ്റ്റിലുള്ളവരും അല്ലാത്തവരും റിസർവേഷൻ കംപാർട്മെന്റിൽ കയറിക്കൂടുന്നുവെന്നാണ് ആരോപണം. ഇതും സ്ത്രീകളും, കുട്ടികളും അടക്കമുള്ള യാത്രക്കാർക്ക് ഏറെ ദുരിതമാവുന്നുണ്ട്. ടിടിഇയോട് പരാതിപ്പെട്ടാലും രക്ഷയില്ലെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് റെയിൽവേ ഉടൻ നടപടിയെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Keywords: Kasaragod, News, Kerala, Complaint, Train, Railway, Passenger, Railway station, Women, Children, Road, Top-Headlines, Complaints about long distance trains running late.