വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. പയ്യന്നൂർ കാനായി - മാതമംഗലം റോഡിൻ്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. ജനകീയ കമിറ്റി ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുരളി പള്ളത്തുൾപെടെ അൻപതോളം പേർ വിവിധ കോടതികളെ സമീപിച്ചിരുന്നു.
ഭൂമി എറ്റെടുക്കൽ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നിലനിൽക്കെ ഇദ്ദേഹത്തിൻ്റേതുൾപെടെ പലരുടെയും ഭൂമി കഴിഞ്ഞ ദിവസങ്ങളിൽ ജനകീയ സമിതി ജെസിബി കൊണ്ടുവന്ന് മതിൽ പൊളിച്ച് ഏറ്റെടുത്തുവെന്ന പരാതി നിലനിൽക്കുന്നുണ്ട്. പ്രദേശത്തെ വാട്സ് ആപ് ഗ്രൂപുകളിലുൾപെടെ ഭൂമിയ്ക്ക് നഷ്ടപരിഹാരം ആവശ്യപ്പെടുന്നവരെ ഒറ്റപ്പെടുത്തണമെന്ന പ്രചരണമുണ്ടായിരുന്നതായും പറയുന്നുണ്ട്. അതിനിടെയാണ് മുരളി പള്ളത്തിൻ്റെ വാഹനങ്ങൾ തകർത്ത നിലയിൽ കണ്ടെത്തിയത്. പ്രതികളെ കുറിച്ച് പൊലീസിന് ചില സൂചനകൾ കിട്ടിയതായി വിവരമുണ്ട്.