city-gold-ad-for-blogger
Aster MIMS 10/10/2023

New barrack | ചീമേനി ജയിലിലെ പുതിയ ബാരകിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു; കൂടുതൽ തടവുകാരെ പാർപ്പിക്കാം

ചീമേനി: (www.kasargodvartha.com) ചീമേനി ഓപ്പൺ പ്രിസൺ ആൻഡ് കറക്ഷണൽ ഹോം അന്തേവാസികളുടെ പുതിയ ബാരക്ക് കെട്ടിടോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. എം രാജഗോപാലൻ എംഎൽഎ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായിരുന്നു. പൊതു മരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയർ മുഹമ്മദ് മുനീർ വടക്കുമ്പാടം റിപ്പോർട്ട് അവതരിപ്പിച്ചു.

ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ്സക്സേന, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറ, കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി വത്സലൻ, കാസർഗോഡ് ജില്ലാ പഞ്ചായത്ത് അംഗം കെ ശകുന്തള, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം പിബി ഷിബ , കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് അംഗം എ ജി അജിത്കുമാർ , കേരള ജയിൽ എക്സിക്യൂട്ടീവ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി ടി സന്തോഷ്, കേരള ജയിൽ സബോർഡിനേറ്റ് ഒഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി വി ജോഷി സംസാരിച്ചു.

New barrack | ചീമേനി ജയിലിലെ പുതിയ ബാരകിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു; കൂടുതൽ തടവുകാരെ പാർപ്പിക്കാം

പ്രിസൺ ആന്റ് കറക്ഷണൽ സർവീസസ് ഡയറക്ടർ ജനറൽ ബൽറാം കുമാർ ഉപാദ്ധ്യായ സ്വാഗതവും ചീമേനി ഓപൺ ജയിൽ സൂപ്രണ്ട് വി ജയകുമാർ നന്ദിയും പറഞ്ഞു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം വി ബാലകൃഷ്ണൻ മാസ്റ്റർ, മുൻ സ്ഥിരം സമിതി ചെയർമാൻ പി ജനാർദ്ദനൻ ജയിൽ, ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, തുറന്ന ജയിൽ അന്തേവാസികൾ സംബന്ധിച്ചു. ജയിൽ അന്തേവാസികൾ തയ്യാറാക്കിയ പച്ച പാടങ്ങൾ എന്ന ഹ്രസ്വ ചിത്രത്തിന്റെ സിഡി പ്രകാശനവും മുഖ്യമന്ത്രി ചടങ്ങിൽ നിർവഹിച്ചു, 18417 ചതുര അടി വിസ്തീർണത്തിൽ രണ്ട് നിലകളിലുള്ള പുതിയ ബാരക്കിൽ 104 അന്തേവാസികളെ പാർപ്പിക്കാൻ സാധിക്കും.

New barrack | ചീമേനി ജയിലിലെ പുതിയ ബാരകിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു; കൂടുതൽ തടവുകാരെ പാർപ്പിക്കാം

Keywords: Kasaragod, News, Kerala, Pinarayi-Vijayan, Inauguration, Cheemeni, MLA, Building, Rajmohan Unnithan, Report, Police, Panchayath, President, Secretary, Top-Headlines, Chief Minister Pinarayi Vijayan inaugurated the new barracks at Cheemeni open jail.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL