കളനാട്ട് സ്റ്റോപ് പുന:സ്ഥാപിച്ചത് രോഗികള്‍, വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍ തുടങ്ങി മംഗ്‌ളൂറിലേക്ക് പോകുന്നവര്‍ക്ക് വലിയൊരു ആശ്വാസമാകും. വിനോദ സഞ്ചാര കേന്ദ്രമായ ചന്ദ്രഗിരി കോട്ടയിലേക്കും പ്രമുഖ തീര്‍ഥാടന കേന്ദ്രമായ കീഴൂര്‍ ധര്‍മശാസ്താ ക്ഷേത്രത്തിലേക്കും എളുപ്പത്തില്‍ എത്താനും സാധിക്കും. ജനപ്രതിനിധികളും സാമൂഹ്യ പ്രവർത്തകരും ഒട്ടനവധി നിവേദനങ്ങൾ സമർപ്പിക്കുകയും സമ്മർദങ്ങൾ ചെലുത്തുകയും ചെയ്തതിന്റെ ഫലമാണ് സ്റ്റോപ് വീണ്ടും പുന:സ്ഥാപിച്ച് കിട്ടിയത്.
കണ്ണൂരിൽ നിന്ന് മംഗ്ളുറു ഭാഗത്തേക്കുള്ള മെമു പാസൻജർ ട്രെയിനിന് രാവിലെ 9. 24 നും മംഗ്ളൂറിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് വൈകുന്നേരം ആറ് മണിക്കും നിലവിൽ കളനാട്ട് സ്റ്റോപ് ഉണ്ട്. നേരത്തെ കോയമ്പത്തൂര്‍-മംഗ്‌ളുറു, ചെറുവത്തൂര്‍-മംഗ്‌ളുറു, കണ്ണൂര്‍-മംഗ്‌ളുറു, കോഴിക്കോട്-മംഗ്‌ളുറു തുടങ്ങിയ ആറ് ട്രെയിനുകള്‍ക്ക് കളനാട്ട് സ്റ്റോപ് ഉണ്ടായിരുന്നു. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം മിക്ക ട്രെയിനുകൾക്കും സ്റ്റോപ് നഷ്ടമായി. ബാക്കിയുള്ള ട്രെയിനുകൾക്ക് കൂടി സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്.
Keywords: Latest-News,Top-Headlines,kasaragod,Kalanad,Train,Stopped,Railway,Railway station,Mangalore,Cheruvathur, Cheruvathur to Mangalore passenger train will stop at Kalanad from February 17.