Join Whatsapp Group. Join now!
Aster mims 04/11/2022

Robbery | 'ജനലഴികള്‍ മുറിച്ചുമാറ്റി അകത്തുകടന്നു'; ചെങ്ങന്നൂരില്‍ വീട്ടില്‍ വന്‍ കവര്‍ച; 20 പവന്‍ സ്വര്‍ണവും പണവും മോഷണം പോയതായി പരാതി

Chengannur: Massive robbery at house #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ആലപ്പുഴ: (www.kasargodvartha.com) ചെങ്ങന്നൂര്‍ മുളക്കുഴയില്‍ 20 പവന്‍ സ്വര്‍ണവും 10,000 രൂപയും മോഷണം പോയതായി പരാതി. മുളക്കുഴ ഊരിക്കടവ് സ്വദേശി റോജി കുര്യന്റെ വീട്ടിലായിരുന്നു മോഷണം നടന്നത്. ജനലഴികള്‍ മുറിച്ചുമാറ്റിയാണ് മോഷ്ടാവ് അകത്തുകടന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ചെങ്ങന്നൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

പൊലീസ് പറയുന്നത്: വ്യാഴാഴ്ച പുലര്‍ചെ 4.30 മണിയോടെ റോജിയുടെ ഭാര്യ ഡെയ്സി അടുക്കള ഭാഗത്ത് വെളിച്ചം കണ്ടു. ഡെയ്‌സി ബഹളം വച്ചതോടെ മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പണവും സ്വര്‍ണവും നഷ്ടപ്പെട്ടതറിയുന്നത്. 

Alappuzha, news, Kerala, Top-Headlines, Robbery, Crime, House, Chengannur: Massive robbery at house.

സിസിടിവി ഉള്ളതിനാല്‍ വീടിന്റെ പിന്‍ഭാഗം വഴിയാണ് കള്ളന്‍ അകത്തുകടന്നത്. കഴിഞ്ഞ ദിവസം വീടിന് സമീപത്ത് സംശയാസ്പദമായി രണ്ടുപേരെ കണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞു. പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

Keywords: Alappuzha, news, Kerala, Top-Headlines, Robbery, Crime, House, Chengannur: Massive robbery at house.

Post a Comment