Join Whatsapp Group. Join now!
Aster mims 04/11/2022

Kerala Coast | കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; മീന്‍പിടുത്തക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

Chance of high waves and storm surge on Kerala coast #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kasargodvartha.com) കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. വെള്ളിയാഴ്ച രാത്രി രാത്രി 8.30 മണി വരെ 1.4 മുതല്‍ 2.0 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

മീന്‍പിടുത്തക്കാരും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. മീന്‍പിടുത്ത യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീചിലേയ്ക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

Thiruvananthapuram, news, Kerala, Sea, Top-Headlines, fishermen, Chance of high waves and storm surge on Kerala coast.

Keywords: Thiruvananthapuram, news, Kerala, Sea, Top-Headlines, fishermen, Chance of high waves and storm surge on Kerala coast.

Post a Comment