ബെംഗ്‌ളുറു എച് എസ് ആര്‍ ലേഔടില്‍ താമസിക്കുന്ന ജെ പ്രശാന്തിന്റെ കെഎ-16-എം-9003 നമ്പര്‍ ഹ്യുന്‍ഡായ് കാറിനാണ് സന്ധ്യയോടെ തീപ്പിടിച്ചത്. അദ്ദേഹത്തിന്റെ ബന്ധുക്കള്‍ സഞ്ചരിച്ച കാര്‍ കെജി കൊപ്പല്‍ സ്വദേശി മഹേഷ് ബി ഗൗഡയാണ് ഓടിച്ചത്.
പുക ഉയരുന്നത് കണ്ട് പിന്നിലെ വാഹനങ്ങളിലുള്ളവര്‍ അറിയിച്ചതോടെ ഗൗഡ കാര്‍ നിറുത്തി യാത്രക്കാരെ പുറത്തിറക്കി. അപ്പോഴേക്കും തീ ബോണറ്റില്‍ നിന്ന് പടര്‍ന്നു തുടങ്ങിയിരുന്നു. നിമിഷങ്ങള്‍ക്കകം കാര്‍ ചാമ്പലായി. ഗൗഡയുടെ പരാതിയില്‍ കെആര്‍ പൊലീസ് കേസെടുത്തു.
Keywords: Latest-News, National, Karnataka, Mysore, Mangalore, Accident, Fire, Car-Accident, Top-Headlines, Car catches fire on way to Chamundi Hills.
< !- START disable copy paste -->