Join Whatsapp Group. Join now!
Aster mims 04/11/2022

Award | കാസര്‍കോട് ഇഎംഎസ് പഠനകേന്ദ്രത്തിന്റെ സി കൃഷ്ണന്‍ നായര്‍ മാധ്യമ പുരസ്‌കാരം രജി ആര്‍ നായര്‍ക്ക്; കെ വി രഞ്ജിത്തിനും മുനീര്‍ തൊടിക്കുളത്തിനും പ്രത്യേക ജൂറി പരാമര്‍ശം

C Krishnan Nair Media Award to Raji R Nair, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) ആദ്യകാല മാധ്യമപ്രവര്‍ത്തകനും സിപിഎം മുന്‍ സംസ്ഥാന കമിറ്റിയംഗവുമായിരുന്ന സി കൃഷ്ണന്‍ നായരുടെ സ്മരണയ്ക്കായി കാസര്‍കോട് ഇഎംഎസ് പഠനകേന്ദ്രം ഏര്‍പെടുത്തിയ മാധ്യമ പുരസ്‌കാരം മാതൃഭൂമി ദിനപത്രം കോഴിക്കോട് സബ് എഡിറ്റര്‍ രജി ആര്‍ നായര്‍ക്ക് സമ്മാനിക്കും. മാതൃഭൂമി ദിനപത്രത്തില്‍ ഒക്ടോബറില്‍ നാലുദിവസമായി പ്രസിദ്ധീകരിച്ച 'ഉരുകുന്ന ഭൂമി ഉലയുന്ന കേരളം' എന്ന പരമ്പരയ്ക്കാണ് പുരസ്‌കാരം.
       
Latest-News, Kerala, Kasaragod, Top-Headlines, Award, Journalists, Media Worker, C Krishnan Nair Media Award to Raji R Nair.

ദേശാഭിമാനി കാസര്‍കോട് സീനിയര്‍ സബ് എഡിറ്റര്‍ കെ വി രഞ്ജിത്ത്, മാധ്യമം മലപ്പുറം സബ് എഡിറ്റര്‍ മുനീര്‍ തൊടിക്കുളം എന്നിവര്‍ക്ക് പ്രത്യേക ജൂറി പരാമര്‍ശവുമുണ്ട്. ഡോ. വി പി പി മുസ്ത്വഫ, ഡോ. സി ബാലന്‍ എന്നിവടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്ത്. 10,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം ചൊവ്വാഴ്ച രാവിലെ ഏഴരക്ക് പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക മന്ദിരത്തില്‍ നടക്കുന്ന അനുസ്മണ ചടങ്ങില്‍ സിപിഎം ജില്ലാസെക്രടറി എംവി ബാലകൃഷ്ണന്‍, രജി ആര്‍ നായര്‍ക്ക് കൈമാറും.
         
Latest-News, Kerala, Raji R Nair, K.V Ranjith, Muneer Kodikulam, Kasaragod, Top-Headlines, Award, Journalists, Media Worker, C Krishnan Nair Media Award to Raji R Nair.

സി കൃഷ്ണന്‍ നായര്‍ സ്മാരക എന്‍ഡോവ്മെന്റ് വിതരണ ഉദ്ഘാടനം പിലിക്കോട് സ്‌കൂളില്‍ ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിക്ക് മുന്‍ എംഎല്‍എ കെ കുഞ്ഞിരാമന്‍ നിര്‍വഹിക്കും. എം വി കോമന്‍ നമ്പ്യാര്‍ എന്‍ഡോവ്മെന്റ് വിതരണം ചെയ്യും.

Keywords: Latest-News, Kerala, Raji R Nair, K.V Ranjith, Muneer Kodikulam, Kasaragod, Top-Headlines, Award, Journalists, Media Worker, C Krishnan Nair Media Award to Raji R Nair.
< !- START disable copy paste -->

Post a Comment