മംഗ്ളുറു: (www.kasargodvartha.com) കഡബ-സുബ്രഹമണ്യ ഹൈവേയിലെ മർഡാലയിൽ ഐതൂർ പഞ്ചായത് ഓഫീസ് പരിസരത്ത് കർണാടക ആർടിസി ബസും കുടുംബം സഞ്ചരിച്ച കാറും കൂട്ടിയിടിച്ച് 12 കാരൻ മരിച്ചു. കെആർ പേട്ടയിലെ നടേശിന്റെ മകൻ പ്രിത്വിയാണ് മരിച്ചത്.
പിതാവ് നടേശ് (45), മാതാവ് രൂപ (30), ബന്ധുക്കളായ രോഹിണി (20), കൃഷ്ണ ഗൗഡ (45), രവി (38), പാർവതി (38) എന്നിവരെ പരുക്കുകളോടെ ആദ്യം പുത്തൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി മംഗ്ളുറു ഗവ. വെന്റ്ലോക് ആശുപത്രിയിലേക്ക് മാറ്റി. കഡബ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Accident | കാറും ബസും കൂട്ടിയിടിച്ച് 12 കാരൻ മരിച്ചു; മാതാപിതാക്കൾക്ക് പരുക്ക്
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍Boy dead in car-bus collision